ന​ർ​മ​ദ ന​ദി​ക്കും വ്യ​ക്​​തി​തു​ല്യ പ​ദ​വി

ഭോ​പാ​ൽ: ഗം​ഗ​ക്കും യ​മു​ന​ക്കും പി​ന്നാ​ലെ ന​ർ​മ​ദ ന​ദി​ക്കും വ്യ​ക്​​തി​തു​ല്യ​മാ​യ പ​ദ​വി. മ​ധ്യ​പ്ര​ദേ​ശ്​ സ​ർ​ക്കാ​റാ​ണ്​ ന​ർ​മ​ദ ന​ദി​ക്ക്​ വ്യ​ക്​​തി​തു​ല്യ പ​ദ​വി ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്. ബു​ധ​നാ​ഴ്​​ച​ നി​യ​മ​സ​ഭ​യി​ൽ ഇ​തു​സം​ബ​ന്ധി​ച്ച ബി​ൽ അ​വ​ത​രി​പ്പി​ക്കും.

നി​യ​മ​പ​ര​മാ​യി ഒ​രു വ്യ​ക്​​തി​ക്കു​ള്ള എ​ല്ലാ അ​വ​കാ​ശ​വും ഗം​ഗ, യ​മു​ന ന​ദി​ക​ൾ​ക്കു​ണ്ടെ​ന്ന്​ ഉ​ത്ത​രാ​ഖ​ണ്ഡ്​ ഹൈ​കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്​​നാ​ഥ്​ സി​ങ്ങി​​െൻറ അ​ഭി​പ്രാ​യം ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ മ​ധ്യ​പ്ര​ദേ​ശ്​ സ​ർ​ക്കാ​ർ ബി​ൽ കൊ​ണ്ടു​വ​രു​ന്ന​ത്. ന​ദീ​സം​ര​ക്ഷ​ണ​മാ​ണ്​ വ്യ​ക്​​തി​തു​ല്യ പ​ദ​വി ചാ​ർ​ത്തി​ക്കൊ​ടു​ക്കു​ന്ന​തി​​െൻറ പ്ര​ധാ​ന ല​ക്ഷ്യം.

 

Tags:    
News Summary - river narmada

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.