ആൾക്കൂട്ട അക്രമങ്ങൾ രാഷ്​ട്രീയവത്​കരിക്കരുതെന്ന്​ പ്രധാനമന്ത്രി

ന്യൂഡൽഹി:  ആൾക്കൂട്ട ആക്രമണങ്ങൾ രാഷ്​ട്രീയവത്​കരിക്കരുതെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷം ഇത്തരം ആക്രമണങ്ങളെ രാഷ്​ട്രീയവത്​കരിക്കാതെ സമൂഹത്തെ യോജിപ്പിച്ച്​ നിർത്താൻ ശ്രമിക്കുകയാണ്​ വേണ്ടതെന്ന്​ അദ്ദേഹം പറഞ്ഞു. 

താനും ത​​​െൻറ പാർട്ടിയും നിരവധി തവണ ആൾക്കൂട്ട മർദനങ്ങൾക്കെതിരെയും അത്തരം മനോഭാവങ്ങൾക്കെതിരെയും പ്രതികരിച്ചിട്ടുണ്ട്​. അതൊക്കെ രേഖകളിലുമുണ്ട്​. ഇത്തരം ഏതെങ്കിലും ഒരു സംഭവം ഉണ്ടാകുന്നതു പോലും നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തി​​​െൻറ ​െഎക്യത്തിനും സമാധാനത്തിനും വേണ്ടി എല്ലാവരും കക്ഷി രാഷ്​ട്രീയത്തിനതീതമായി ഉണർന്നു പ്രവർത്തിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 

2013 മുതൽ 2018 മാർച്ച്​ മൂന്നു വരെയുണ്ടായ  40 ആൾക്കൂട്ട ആക്രമണങ്ങളിലായി  45 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന്​ ആഭ്യന്തര വകുപ്പി​​​െൻറ റിപ്പോർട്ട്​ പറയുന്നു. ആൾക്കൂട്ട മർദനത്തിനും ആക്രമണത്തിനുമെതിരെ നിയമനിർമാണം നടത്താൻ ജൂലൈ 17ന്​ സുപ്രീംകോടതി കേന്ദ്ര സർക്കാറിനോട്​ ആവശ്യപ്പെട്ടിരുന്നു. 

Tags:    
News Summary - Rise above politics to ensure peace, unity: PM Modi - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.