ഈസ്റ്റർ ദിന പ്രാർത്ഥനക്കിടെ ആയുധങ്ങളുമായി പള്ളിയിലേക്ക് ഇരച്ചുകയറി വി.എച്ച്.പി, ബജ്റങ് ദൾ പ്രവർത്തകർ VIDEO

അഹമ്മദാബാദ്: ഈസ്റ്റർ ദിന പ്രാർത്ഥനക്കിടെ ഗുജറാത്തിലെ പള്ളിയിലേക്ക് ആയുധങ്ങളുമായി ഇരച്ചുകയറി ഹിന്ദുത്വ പ്രവർത്തകർ. വി.എച്ച്.പി, ബജ്റങ് ദൾ പ്രവർത്തകരാണ് ജയ് ശ്രീറാം വിളിച്ച് അഹമ്മദാബാദിലുള്ള ഓഡാവിലെ പള്ളിയിലേക്ക് കയറിയത്.

സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ ഈ സമയത്ത് പള്ളിക്കകത്തുണ്ടായിരുന്നു. പ്രാർത്ഥന അവസാനിപ്പിച്ച് പുറത്തിറങ്ങിപ്പോകാൻ വിശ്വാസികളോട് സംഘം ആവശ്യപ്പെട്ടു. വിശ്വാസികളിൽ ചിലരെ അക്രമി സംഘം ചോദ്യം ചെയ്യുകയും ചെയ്തു. അതിക്രമത്തിൽ ആർക്കും ഗുരുതര പരിക്കേറ്റതായി റിപ്പോർട്ടില്ല.

സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കോൺഗ്രസ് ഔദ്യോഗിക എക്സ് അക്കൗണ്ടിൽ ഭീഷണി ദൃശ്യം പങ്കുവെച്ചിട്ടുണ്ട്. 

പൊലീസ് സ്ഥലത്തെത്തുകയും ഉദ്യോഗസ്ഥർ ജനക്കൂട്ടത്തെ പിരിച്ചുവിടുകയും ചെയ്തു. സംഭവത്തിൽ അറസ്റ്റ് ഉണ്ടായതായോ കേസെടുത്തതായോ വിവരമില്ല.

Tags:    
News Summary - Right-Wing Mob Attacks Ahmedabad Church in Easter day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.