അംബാനിയുടെ ലോക സമ്പന്നനായ വാടകക്കാരൻ! ജിയോ വേൾഡ് പ്ലാസ‍യ്ക്ക് 40 ലക്ഷം പ്രതിമാസം വാടക നൽകുന്ന ലോകത്തിലെ അഞ്ചാമത്തെ വലിയ ധനികൻ

മുംബൈ: റിലയൻസ് വ്യവസായ ശൃംഖലയിലൂടെ ഇന്ത്യയിലുടനീളം ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുത്തയാളാണ് മുകേഷ് അംബാനി. ഫോബ്സ് പട്ടികയിൽ 18ാം സ്ഥാനത്തുള്ള അംബാനിക്ക് മാസംതോറും 40 ലക്ഷം വാടക നൽകുന്ന അംബാനിയെക്കാൾ വലിയൊരു ധനികനുണ്ട്. ഫോബ്സ് ലോക സമ്പന്നരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ള ലൂയിസ് വിറ്റൻ ആഡംബര ബ്രാൻഡിന്റെ സ്ഥാപകൻ ബെർനാഡ് അർനോൾട്ട് ആണ് ആ വാടകക്കാരൻ.

ജിയോ വേൾഡ് പ്ലാസയിലെ ഒരു പ്രീമിയം ഇടം സ്വന്തമാക്കിയ ആഡംബര ബ്രാൻഡായ ലൂയിസ് വിറ്റൻ 40.5 ലക്ഷം രൂപയാണ് വാടകയായി പ്രതിമാസം അംബാനിക്ക് നൽകുന്നത്. മുംബൈയുടെ ഹൃദയഭാഗമായ ബാന്ദ്ര കുർള കോംപ്ലക്സിലെ 18.5 ഏക്കറിലായാണ് ഈ ആഡംബര ലക്ഷ്വറി റീടെയിൽ ഡെസ്റ്റിനേഷനായ ജിയോ പ്ലാസ സ്ഥിതിചെയ്യുന്നത്. ലൂയിസ് വിൽറ്റൻറെ ഇന്ത്യയിലെ ഏറ്റവും വലിയ ഔട്ട്ലെറ്റ് സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. 7365 സ്ക്വയർ ഫീറ്റാണ് ഇതിന്റെ വലുപ്പം. 2025ൽ പുറത്തു വന്ന ഫോബ്സ് പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ള അർനോൾട്ട് ആൻഡ് ഫാമിലിയുടെ ആസ്തി 145.6 ബില്യൻ ഡോളർ ആണ്.

Tags:    
News Summary - Richest person who give monthly rent of 40 lakh to Ambani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.