ഡോ. സന്ദീപ് ഘോഷിന്റെ കാര്യം എന്തായി? വിധിയിൽ രോഷാകുലരായി ബംഗാളിലെ ജൂനിയർ ഡോക്ടർമാർ

കൊൽക്കത്ത: ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ സി.ബി.ഐ കോടതി വിധി പ്രസ്താവിക്കുമ്പോൾ ബംഗാളിലെ ജൂനിയർ ഡോക്ടർമാർ സീൽദാ സിവിൽ ആൻഡ് ക്രിമിനൽ കോടതിക്ക് പുറത്ത് തടിച്ചുകൂടിയിരുന്നു. കൊൽക്കത്തയെയും ബംഗാളിനെയും രാജ്യത്തെയും വ്യാപക പ്രതിഷേധങ്ങളോടെ പിടിച്ചുകുലുക്കിയ കേസിൽ കൊൽക്കത്ത പൊലീസിലെ സിവിക് വളണ്ടിയർ സഞ്ജയ് റോയി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയെങ്കിലും ജൂനിയർ ഡോക്ടർമാർ തൃപ്തരായില്ല. അന്വേഷണത്തിൽ പരിഹരിക്കപ്പെടാത്ത ചോദ്യങ്ങൾക്ക് ഉത്തരം നൽകണമെന്ന് അവർ ആവശ്യപ്പെട്ടു. കൂടാതെ സി.ബി.ഐ നടത്തിയ വീഴ്ചകളും അവർ എടുത്തുകാണിച്ചു.

ഒന്നിലധികം ആളുകൾ ഈ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ആദ്യ ദിവസം മുതൽ ഞങ്ങൾ പറഞ്ഞുവരുന്ന കാര്യമാണെന്ന് ആർ.ജി കറിലെ ജൂനിയർ ഡോക്ടർ അനികേത് മഹാതോ പറഞ്ഞു.

കുറ്റകൃത്യത്തിലെ പ്രധാന പ്രതി സഞ്ജയ് റോയ് ആണെന്ന് അംഗീകരിക്കുന്നു. പക്ഷേ, അത് അയാളുടെ മാത്രം ആയിരുന്നില്ല. രണ്ടാമതായി,  തെളിവുകളിൽ കൃത്രിമം നടന്നതായി സി.ബി.ഐ അതിന്റെ പ്രാഥമിക കുറ്റപത്രത്തിൽ പറഞ്ഞിട്ടുണ്ട്. അതിന് എന്ത് സംഭവിച്ചു? ഈ തെളിവുകൾ നശിപ്പിക്കുന്നതിനെതിരെ എന്ത് നടപടി സ്വീകരിക്കുമെന്ന് ഞങ്ങൾക്ക് ഇപ്പോഴും അറിയില്ല. ആർ.ജി കർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ് ഈ കേസിൽ നിന്ന് പൂർണമായും മോചിതനാണോ? എന്തുകൊണ്ട് അനുബന്ധ കുറ്റപത്രം സമർപ്പിക്കുന്നില്ല? അത് എപ്പോൾ ഫയൽ ചെയ്യും? സഞ്ജയ് റോയ് ഒഴികെ ആരൊക്കെയാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്? ഞങ്ങൾക്ക് അറിയണം - അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കാര്യങ്ങൾ ആവശ്യപ്പെട്ട് ഡോക്ടർമാരുടെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

‘ഞങ്ങൾ എല്ലായ്‌പ്പോഴും സി.ബി.ഐ അന്വേഷണത്തിനെതിരെ സംസാരിച്ചു. നമ്മുടെ കോളജ് പരിസരം ഇപ്പോഴും ഏറെക്കുറെ പഴയതുപോലെ തന്നെയാണ്. കാര്യമായ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. സി.സി.ടി.വി കാമറകൾ സ്ഥാപിച്ചെങ്കിലും അത് പണി മുടക്കി. കുറ്റകൃത്യം നടന്ന അത്യാഹിത വിഭാഗത്തിൽ ഇതുവരെ സി.സി.ടി.വി ഇല്ല. സംസ്ഥാനത്തിന്റെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളിൽ പ്രകടമായ മാറ്റമൊന്നുമില്ല. അവൻ പറഞ്ഞു. കേസിൽ ഇനിയും ഒരുപാട് പഴുതുകളുണ്ട്. ഒരുപാട് ചോദ്യങ്ങൾക്ക് ഇപ്പോഴും ഉത്തരം ലഭിച്ചിട്ടില്ല. ആർ.ജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ മൂന്നാം വർഷ ബിരുദാനന്തര ട്രെയിനി വിദ്യാർത്ഥിയായ ഡോ.  ദാസ് പറഞ്ഞു.

Tags:    
News Summary - Doctors angry despite RG Kar verdict: ‘What about evidence tampering? What about Sandip Ghosh?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.