ലഖ്നൗ: സമാജ്വാദി പാർട്ടിയുടെ 2022 തെരഞ്ഞെടുപ്പ് മുദ്രാവാക്യമായ 'ആ രഹാ ഹും' എന്നതിനെ പരിഹസിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സമാജ്വാദി പാർട്ടിയുടെ മുദ്രാവാക്യം പരോക്ഷമായി പറയുന്നത് സംസ്ഥാനത്ത് കുത്തഴിഞ്ഞ ഭരണവും ഗുണ്ടാരാജും തട്ടിക്കൊണ്ടുപോകലും വർഗീയ കലാപവും തിരികെ വരുമെന്നാണെന്ന് യോഗി പരിഹസിച്ചു.
ഒ.ബി.സി നേതാക്കളുടെ യോഗത്തിൽ സംസാരിക്കവേയാണ് യോഗിയുടെ പരാമർശം. ''പ്രതിപക്ഷ നേതാക്കൾ ഇഫ്താർ പാർട്ടി നടത്തുന്നതിന്‍റെ തിരക്കിലാണ്. സമാജ്വാദി പാർട്ടി രാജ്യത്തിന് വിനാശകരമാകുന്നവരുമായി കൂട്ടുകൂടുന്നു'' -യോഗി പറഞ്ഞു.
''സമാജ്വാദി പാർട്ടിയുെട ഭരണത്തിൽ സ്ത്രീകളും യുവാക്കളും കച്ചവടക്കാരുമെല്ലാം ബുദ്ധിമുട്ട് അനുഭവിക്കുകയായിരുന്നു. അവർ ഹിന്ദു ആഘോഷങ്ങൾക്കിടയിൽ അടിയന്താരാവസ്ഥ ഏർപ്പെടുത്തി. നമ്മുടെ വിശ്വാസം അവർ ജയിലിലാക്കി. ഇതി അതുണ്ടാവില്ല. കൊറോണ പടർന്നുപിടിച്ചപ്പോൾ മറ്റുപാർട്ടികളെല്ലാം ക്വാറന്‍റീനിൽ ഇരുന്നപ്പോൾ ബി.ജെ.പിയും ആർ.എസ്.സും മാത്രമാണ് പ്രവർത്തിച്ചത്'' -യോഗി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.