വാഗാ അതിർത്തിയിലെ പതാക താഴ്ത്തൽ ചടങ്ങിൽ പൊതുജനങ്ങളെ പങ്കെടുപ്പിക്കില്ല

ന്യൂഡൽഹി: കോവിഡ്-19 ഭീതിക്കിടെ വാഗാ അതിർത്തിയിലെ പതാക താഴ്ത്തൽ ചടങ്ങിൽ പൊതുജനങ്ങളെ പങ്കെടുപ്പിക്കുന്നത് ഒഴിവ ാക്കി. ഇന്ത്യ-പാക് സൈനികർ അണിനിരക്കുന്ന വർണാഭമായ ചടങ്ങ് വീക്ഷിക്കാൻ ആയിരക്കണക്കിനാളുകൾ എത്തുന്ന സാഹചര്യത്തി ലാണ് നടപടിയെന്ന് ബി.എസ്.എഫ് അമൃത്​സർ ഡെപ്യൂട്ടി കമീഷണർ ശിവ്ദുലാർ സിങ് ദില്ലൻ അറിയിച്ചു.

ഇന്ത്യയുടെ ബി.എസ്.എഫ് സൈനികരും പാകിസ്താന്‍റെ പാകിസ്താൻ റേഞ്ചേഴ്സ് സൈനികരുമാണ് ഈ ചടങ്ങിൽ പങ്കെടുക്കുന്നത്.

രാജ്യത്ത് 31 പേർക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ അതീവ ജാഗ്രതയിലൂടെയാണ് കടന്നുപോകുന്നത്. ഡൽഹിയിലെ സ്കൂളുകളിൽ രാവിലെയുള്ള അസംബ്ലിയും ബയോമെട്രിക് അറ്റൻഡൻസും ഒഴിവാക്കാൻ വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി.

കോവിഡ്-19 വ്യാപകമായി പടരുന്ന ഇറാനിൽ വിദേശകാര്യ മന്ത്രിയുടെ ഉപദേശകൻ വൈറസ് ബാധയേറ്റ് മരിച്ചു. ഇറാനിൽ 3513 പേർക്ക് വൈറസ് ബാധ സ്ഥിരീകരിക്കുക‍യും 107 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്.

അതിനിടെ, കൂടുതൽ രാജ്യങ്ങളിൽ കൊറോണ ബാധ റിപ്പോർട്ട് ചെയ്തു. കാമറൂണിൽ 58കാരന് വൈറസ് ബാധ സ്ഥിരീകരിച്ചു. സെർബിയ, വത്തിക്കാൻ എന്നിവിടങ്ങളിൽ ആദ്യ കേസ് സ്ഥിരീകരിച്ചു. നെതർലൻഡ്സിൽ ആദ്യ കൊറോണ മരണം വെള്ളിയാഴ്ചയുണ്ടായി. 86കാരനാണ് മരിച്ചത്.

Tags:    
News Summary - Retreat ceremony at Attari-Wagah border stopped due to virus scare

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.