Posted On
date_range Updated On
date_range അർധ സൈനിക വിഭാഗങ്ങളിെല ഡോക്ടർമാരുടെ വിരമിക്കൽ പ്രായം 65 ആക്കി
ന്യൂഡൽഹി: സി.ആർ.പി.എഫ്, ബി.എസ്.എഫ് പോലുള്ള അർധ സൈനിക വിഭാഗങ്ങളിെല ഡോക്ടർമാരുടെ വിരമിക്കൽ പ്രായം 60ൽനിന്ന് 65 ആയി ഉയർത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ കേന്ദ്ര മന്ത്രിസഭയാണ് തീരുമാനമെടുത്തത്. സ്പെഷലിസ്റ്റ്, ജനറൽ വിഭാഗങ്ങളിലെ ഡോക്ടർമാർക്കും പുതിയ നിയമം ബാധകമാകും. സി.ആർ.പി.എഫ്, ബി.എസ്.എഫ് വിഭാഗങ്ങൾക്കു പുറമെ സി.െഎ.എസ്.എഫ്, െഎ.ടി.ബി.പി, എൻ.ഡി.ആർ.എഫ്, എൻ.എസ്.ജി, എസ്.എസ്.ബി എന്നിവയാണ് കേന്ദ്ര അർധ സൈനിക വിഭാഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.