അതിർത്തിക്കപ്പുറത്തെ ഭീകര കേന്ദ്രങ്ങൾക്കുനേരെ ആക്രമിക്കാൻ അവകാശമുണ്ട്​ -കരസേന മേധാവി

ന്യൂഡൽഹി: അതിർത്തിക്ക്​ അപ്പുറമുള്ള ഭീകര കേന്ദ്രങ്ങൾക്കെതിരെ പൊടുന്നനെയുള്ള ആക്രമണങ്ങൾ നടത്താൻ ഇന്ത്യക്ക്​ അവകാശമുണ്ടെന്ന്​ പുതുതായി ചുമതലയേറ്റ കരസേന മേധാവി ജനറൽ മനോജ്​ മുകുന്ദ്​ നരവനെ. പാകിസ്​താനെതിരെയുള്ള മുന്നറിയിപ്പായാണ്​ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്​. ​

പാക് പിന്തുണയോടെയുള്ള ഭീകരവാദം അവസാനിപ്പിക്കുന്നതിന്​ പുതിയ സേനാതന്ത്രങ്ങളാണ്​ ആസൂത്രണം ചെയ്യുന്നത്​. പാകിസ്​താൻ ഭീകരർക്ക്​ സഹായം നൽകുന്നത്​ അവസാനിപ്പിക്കാത്തിടത്തോളം ഭീകരകേന്ദ്രങ്ങളെ ആക്രമിക്കുന്നതിന്​ അവകാശമുണ്ടെന്നും നരവനെ പറഞ്ഞു.

ൈചനീസ്​ അതിർത്തിയിലെ ഏതു സുരക്ഷ വെല്ലുവിളിയും നേരിടാൻ തയാറാണ്​. ഇതിനായി കരസേനയുടെ പോരാട്ടശേഷി വർധിപ്പിക്കുമെന്നും അദ്ദേഹം വാർത്ത ഏജൻസിക്ക്​ അനുവദിച്ച അഭിമുഖത്തിൽ വ്യക്തമാക്കി.

370ാം വകുപ്പ്​ റദ്ദാക്കിയതിനു​ശേഷം കശ്​മീരിലെ സ്ഥിതിഗതികൾ മെച്ചപ്പെട്ടിട്ടുണ്ട്​. സംഘർഷങ്ങളും ഭീകരരുടെ ഇടപെടലുകളും കുറഞ്ഞിട്ടുണ്ട്​. സംയുക്ത സൈനിക മേധാവിയുടെ നിയമനം മൊത്തം സൈനിക സംവിധാനത്തിൽതന്നെ മാറ്റങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - "Reserve Right To Strike Sources Of Terror": Army Chief General MM Naravane - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.