ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തിക വർഷത്തെ ലാഭവിഹിതമായി റിസർവ് ബാങ്ക് കേന്ദ്ര സർക്കാറിന് നൽകുന്നത് 2.69 ലക്ഷം കോടി രൂപ. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന ലാഭവിഹിതമാണ് ഇത്.
മുൻവർഷം 2.1 ലക്ഷം കോടി രൂപയാണ് ലാഭവിഹിതം നൽകിയത്. 2022-24 സാമ്പത്തിക വർഷം നൽകിയത് 87,416 കോടി രൂപയാണ്. ഗവർണർ സഞ്ജയ് മൽഹോത്രയുടെ അധ്യക്ഷതയിൽ ചേർന്ന റിസർവ് ബാങ്ക് ഡയറക്ടർ ബോർഡ് യോഗമാണ് ലാഭവിഹിതം പ്രഖ്യാപിച്ചത്.
വിവിധ ഇനങ്ങളിലെ നിക്ഷേപം, ഡോളർ ഉൾപ്പെടെ കരുതൽ ശേഖരത്തിലുള്ള വിദേശ കറൻസികളുടെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനം, കറൻസി നോട്ടുകൾ അച്ചടിക്കുന്നതിലൂടെ ലഭിക്കുന്ന ഫീസ് എന്നിവയാണ് റിസർവ് ബാങ്കിന്റെ പ്രധാന വരുമാന മാർഗങ്ങൾ.
ഈ വർഷം സർക്കാർ കണക്കാക്കുന്ന 4.4 ശതമാനം ധനക്കമ്മി മറികടക്കാൻ റിസർവ് ബാങ്ക് നൽകുന്ന വമ്പൻ തുക സഹായിക്കുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.