സാമ്പത്തിക സംവരണ ബിൽ ലോക്​സഭ പാസാക്കി

ന്യൂഡൽഹി: മുന്നോക്കക്കാരിലെ പിന്നാക്ക വിഭാഗങ്ങൾക്ക്​ പത്ത്​ ശതമാനം സംവരണം ഏർപ്പെടുത്തുന്ന സാമ്പത്തിക സംവ രണ ബിൽ ലോക്​സഭ പാസാക്കി. ലോക്​സഭയിൽ 323 പേർ ബില്ലിനെ അനുകൂലിച്ച്​ വോട്ട്​ ചെയ്​തു. മൂന്നുപേരാണ്​ എതിർത്ത്​ വേ ാട്ട്​ ചെയ്​തത്​. മുസ്ലിം ലീഗി​​​​െൻറ പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും എം.ഐ.എം അധ്യക്ഷൻ അസദുദ്ദീ ൻ ഉവൈസിയുമാണ് ബില്ലിനെ എതിർത്ത് വോട്ടു ചെയ്തത്. എ.ഐ.എ.ഡി.എം.കെ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു.

കോൺഗ്രസ്​ അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ തുടക്കത്തിൽ ബില്ലിനെ എതിർത്തിരുന്നു. എന്നാൽ പിന്നീട്​ കോൺഗ്രസും സി.പി.എമ്മും അനുകൂലിച്ച്​ വോട്ട്​ ചെയ്​തു. ഇന്ന്​ ലോക്​സഭയിൽ ബിൽ പാസാക്കിയതോടെ നാളെ ഇത്​ രാജ്യ സഭയുടെ പരിഗണനക്ക്​ വിടും.

ബിൽ അവതരിപ്പിച്ചപ്പോൾ ഒരു പാർട്ടിയും എതിർത്തിരുന്നില്ല. എന്നാൽ ബിൽ ചർച്ചക്കെടുത്തപ്പോൾ സി.പി.എമ്മും മറ്റ്​ പാർട്ടികളും എതിർപ്പുമായി വന്നു. കോൺഗ്രസിന്​ വേണ്ടി സംസാരിച്ച കെ.വി തോമസ്​ തിരക്കിട്ട്​ ബിൽ കൊണ്ടുവന്നത്​ ഉചിതമല്ലെന്ന അഭിപ്രായപ്പെട്ടു. എന്നാൽ സാമ്പത്തിക സംവരണത്തെ പിന്തുണക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മായാവതി ബില്ലിനെ പിന്തുണച്ചപ്പോൾ ആർ.ജെ.ഡിയും സമാജ്​വാദി പാർട്ടിയും എതിർപ്പ്​ പ്രകടിപ്പിച്ചു.

ബില്ലിനെ പൂർണ്ണമായും പിന്തുണക്കുന്നു എന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നുവെങ്കിലും സി.പി.എം പോളിറ്റ്​ ബ്യൂറോ ചർച്ചയില്ലാതെ ബിൽ കൊണ്ടുവന്ന നടപടിയെ എതിർത്തു. അതേസമയം സാമ്പത്തിക സംവരണത്തിന്​​ സംസ്ഥാന നിയമസഭകളുടെ അംഗീകാരം ആവശ്യമില്ലെന്ന്​ ധനമന്ത്രി അരുൺ ജയ്​റ്റ്​ലി പറഞ്ഞു.

Tags:    
News Summary - reservation bill-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.