ടി.ആർ.പി തട്ടിപ്പിൽ റിപ്പബ്ലിക്​ ടി.വി റിപ്പോർട്ടർക്ക്​ സമൻസ്; മറാത്തി ചാനലുടമകൾ അറസ്​റ്റിൽ

മുംബൈ: അർണബ്​ ഗോസ്വാമിയുടെ റിപ്പബ്ലിക്​ ടി.വി ടെലിവിഷൻ റേറ്റിങ്​ പോയൻറ്​ (ടി.ആർ.പി) കൃത്രിമമായി പെരുപ്പിച്ചുവെന്ന മുംബൈ പൊലീസി‍െൻറ ആരോപണത്തിന്​ പിന്നാലെ ചാനൽ റിപ്പോർട്ടർ പ്രദീപ്​ ഭണ്ഡാരിക്ക്​ സമൻസ്​. നടി കങ്കണ റണാവത്തി‍െൻറ ഒാഫിസിലെ അനധികൃത നിർമാണം നഗരസഭ പൊളിച്ചുനീക്കുന്നതിനിടെ വാർത്ത പൊലിപ്പിക്കാൻ ആളുകളെ വിളിച്ചുകൂട്ടിയതുമായി ബന്ധപ്പെട്ടാണ്​ സമൻസ്​.

നടൻ സുശാന്ത്​ സിങ്​ രജ്​പുതിന്​ നീതിക്കായി പോരാടിയതിലെ പ്രതികാരമാണ്​ സമൻസെന്ന്​ പ്രദീപ്​ ആരോപിച്ചു. റിപ്പബ്ലിക്​ ടി.വി, ഫക്​ത്​ മറാത്തി, േബാക്​സ്​ സിനിമ ചാനലുകൾ ടി.ആർ.പി റേറ്റ്​ കൃത്രിമമായി വർധിപ്പിക്കാൻ ചാനൽ ഉപഭോക്താക്കൾക്ക്​ കൈക്കൂലി നൽകിയെന്ന്​ കഴിഞ്ഞ ദിവസം മുംബൈ പൊലീസ്​ കമീഷണർ പരംബീർ സിങ്​ വാർത്തസമ്മേളനത്തിൽ ആരോപിച്ചിരുന്നു. ടി.ആർ.പി​ നിരീക്ഷണം നടത്തുന്ന ഹൻസ്​ റിസർച്​​ ഗ്രൂപ്​​ നൽകിയ പരാതിയിൽ കേസെടുത്ത പൊലീസ്​ അന്വേഷണം നടത്തുകയായിരുന്നു.

ഹൻസ്​ നൽകിയ പരാതിയിൽ തങ്ങളുടെ പേരല്ല മറ്റൊരു ചാനലി‍െൻറ പേരാണുള്ളതെന്ന്​ റിപ്പബ്ലിക്​ ടി.വി അധികൃതർ ആരോപിച്ചു. എന്നാൽ, പരാതിയിൽ പേരില്ലെങ്കിലും അറസ്​റ്റിലായവരും സാക്ഷികളും റിപ്പബ്ലിക്​ ടി.വി​െക്കതിരെയാണ്​ മൊഴി നൽകിയതെന്നാണ്​ പൊലീസി‍െൻറ വിശദീകരണം.

ഹൻസ്​ ഗ്രൂപ്പി‍െൻറ രണ്ടു​ മുൻ ജീവനക്കാരും ഫക്​ത്​ മറാത്തി ചാനലി‍െൻറ രണ്ട്​ ഉടമകളുമാണ്​ ഇതുവരെ അറസ്​റ്റിലായത്​. റിപ്പബ്ലിക്​ ടി.വി അധികൃതരെ ഉടൻ ചോദ്യംചെയ്യുമെന്ന്​ പൊലീസ്​ പറഞ്ഞു.

Tags:    
News Summary - Republic TV reporter summoned for TRP scam; Marathi channel owners arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.