സമയം കിട്ടുമ്പോൾ വായിക്കണം; മോദിക്ക്​ ഭരണഘടനയുടെ പകർപ്പയച്ച്​ കോൺഗ്രസ്​

ന്യൂഡൽഹി: റിപ്പബ്ലിക്​ ദിനത്തിൽ ഇന്ത്യൻ ഭരണഘടനയുടെ പകർപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച്​ കോൺഗ്രസ ്. ‘രാജ്യത്തെ ഭിന്നിപ്പിക്കുന്നതിനിടെ സമയം ലഭിക്കുമ്പോൾ അത് വായിക്കണമെന്നും കോൺഗ്രസ്​ അഭ്യർത്ഥിച്ചു. ‘‘പ്ര ിയ പ്രധാനമന്ത്രി, ഇന്ത്യൻ ഭരണഘടന ഉടൻ നിങ്ങളിലെത്തും. രാജ്യത്തെ ഭിന്നിപ്പിക്കുന്നതിനിടെ സമയംകിട്ടുമ്പോൾ ദയവായി ഇത് വായിക്കുക. ആദരവോടെ, കോൺഗ്രസ്​.’’ കോൺഗ്രസി​​​​െൻറ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ നിന്നുള്ള ട്വീറ്റിൽ പറയുന്നു.

‘‘സ്വാതന്ത്ര്യത്തിനുള്ള ജൻമാവകാശത്തിനും സമത്വത്തി​​​​െൻറ പ്രത്യയശാസ്ത്രത്തിലൂടെ നടക്കുന്നതിനും സാഹോദര്യത്തി​​​​െൻറ ജ്വാല നിലനിർത്തുന്നതിനും നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരാൻ 71-ാമത് റിപ്പബ്ലിക് ദിനത്തിൽ നമുക്ക് പ്രതിജ്ഞയെടുക്കാം. ഭരണഘടനക്ക്​ വിധേയമല്ലാത്ത ഏത് തീരുമാനത്തെയും എതിർക്കുകയെന്നത് കടമയാണെന്ന് സർക്കാരുകൾ ഓർമിക്കണം​’’ എന്ന്​ പാർട്ടി വക്താവ്​ രൺദീപ്​ സിങ്​ സുർജേവാല രാവിലെ ട്വീറ്റിട്ടിരുന്നു.

മതേതരത്വത്തി​​​​െൻറ തത്വത്തെ അവഗണിക്കുന്നുവെന്ന് ആരോപിച്ച് പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട്​ കോൺഗ്രസ് കേന്ദ്രത്തെ എതിർത്തിരുന്നു. കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബ്, രാജസ്ഥാൻ സംസ്ഥാന നിയമസഭകൾ സി‌.എ‌.എ വിരുദ്ധ പ്രമേയങ്ങൾ പാസാക്കിയിരുന്നു.

Tags:    
News Summary - on republic day congress says its sending copy of constitution to pm modi -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.