പ്രതീകാത്മക ചിത്രം
സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഡിയർൻസ് അലവൻസിൽ (ഡി.എ) രണ്ട് ശതമാനം വർധനവ് പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ഇത് സംസ്ഥാനത്തെ ലക്ഷക്കണക്കിന് ഗുണഭോക്താക്കൾക്ക് ശമ്പള വർധനവിന് വഴിയൊരുക്കും. വർധിച്ചുവരുന്ന ജീവിതച്ചെലവുകൾക്കിടയിൽ സംസ്ഥാനത്തെ ലക്ഷക്കണക്കിന് ജീവനക്കാർക്ക് വലിയ ആശ്വാസമാകുന്നതാണ് ഈ തീരുമാനം. പുതിയ വർധനവ് സംസ്ഥാന ഖജനാവിന് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുമെങ്കിലും ജീവനക്കാരുടെ വേതനത്തിൽ ഇത് കാര്യമായ ഗുണം ചെയ്യുമെന്നും 2026 ജനുവരി ഒന്ന് മുതൽ ഇത് 60 ശതമാനമായി ഉയർത്തുമെന്നും സി. ജോസഫ് വിജയ് അറിയിച്ചു.
ഏകദേശം 16 ലക്ഷം സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കും ഈ വർധനവിന്റെ പ്രയോജനം ലഭിക്കും. ഇത് സർക്കാരിന് അധിക ചിലവുണ്ടാക്കിയേക്കാം. എന്നിരുന്നാലും സർക്കാർ ജീവനക്കാർ, അധ്യാപകർ, പെൻഷൻകാർ എന്നിവരുടെ ക്ഷേമത്തിനാവശ്യമായ അധിക ഫണ്ട് സർക്കാർ അനുവദിക്കും," എന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.