വിചാരണത്തടവുകാരുടെ മോചനം വേഗത്തിലാക്കണം -പ്രധാനമന്ത്രി

ന്യൂഡൽഹി: വിചാരണത്തടവുകാരുടെ മോചനത്തിന് നടപടികൾ ത്വരിതപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിചാരണത്തടവുകാർക്ക് നിയമ സഹായം ലഭ്യമാക്കാനുള്ള ഉത്തരവാദിത്തം ജില്ല ലീഗൽ സർവിസസ് അതോറിറ്റികൾ (ഡി.എൽ.എസ്.എ) ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡി.എൽ.എസ്.എയുടെ ആദ്യ അഖിലേന്ത്യ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

പൗരന്മാരുടെ ജീവിത സാഹചര്യങ്ങൾ എളുപ്പമാക്കുന്നതുപോലെ പ്രധാനമാണ് അവർക്ക് നീതി ലഭിക്കാനുള്ള മാർഗങ്ങളും ലളിതമാക്കൽ. വിചാരണത്തടവുകാരുടെ മാനുഷിക വിഷയങ്ങളിൽ അതിവേഗ നടപടികൾ ആവശ്യമാണെന്ന് സുപ്രീംകോടതി ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. നിയമസംവിധാനങ്ങളിൽ ജനങ്ങൾക്ക് വിശ്വാസമുള്ളതുപോലെ സമൂഹത്തിന് നീതി ലഭ്യമാക്കുകയെന്നതും പ്രധാനമാണ്.

വിചാരണ തടവുകാരുടെ മോചനത്തിനായി പ്രചാരണം സംഘടിപ്പിക്കുന്ന ഡി.എൽ.എസ്.എയുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. ഇതിൽ അഭിഭാഷകരുടെ പങ്കാളിത്തം വർധിപ്പിക്കണമെന്ന് ബാർ കൗൺസിലിനോട് പ്രധാനമന്ത്രി അഭ്യർഥിച്ചു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണ, സുപ്രീംകോടതി ജഡ്ജിമാരായ യു.യു ലളിത്, ഡി.വൈ. ചന്ദ്രചൂഡ്, കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജു തുടങ്ങിയവരും പ​ങ്കെടുത്തു.

Tags:    
News Summary - Release of undertrials should be expedited - Prime Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.