ചെങ്കോട്ട കാർ സ്ഫോടനം: അന്വേഷണ ഏജൻസികൾ പരിശോധന നടത്തുന്നതായി ഡൽഹി പൊലീസ് കമീഷണർ

ന്യൂഡൽഹി: ചെങ്കോട്ടക്ക് സമീപമുണ്ടായ കാർ സ്ഫോടനത്തിൽ പ്രതികരണവുമായി ഡൽഹി പൊലീസ് കമീഷണർ സതീഷ് ഗോൾച്ച. സ്ഫോടനത്തെ തുടർന്നുള്ള സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്ന് കമീഷണർ മാധ്യമങ്ങളോട് പറഞ്ഞു.

വൈകീട്ട് 6.52ഓടെയാണ് സ്ഫോടനം നടന്നത്. സാവധാനത്തിൽ വന്ന വാഹനം ട്രാഫിക് സിഗ്നലിൽ നിർത്തുകയും തുടർന്ന് പൊട്ടിത്തെറിക്കുകയുമാണ് ചെയ്തത്. സമീപത്തുണ്ടായിരുന്ന വാഹനങ്ങളും സ്ഫോടനത്തിൽ തകർന്നു.

ദേശീയ അന്വേഷണ ഏജൻസി, എൻ.എസ്.ഡി ബോംബ് സ്ക്വാഡ്, ഫോറൻസിക് സംഘം അടക്കമുള്ള അന്വേഷണ ഏജൻസികൾ സംഭവ സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി സ്ഫോടന വിവരം കൈമാറിയതായും കമീഷണർ അറിയിച്ചു.

തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് 6.52ഓ​ടെയാണ് രാ​ജ്യ​ത്തെ ഞെ​ട്ടി​ച്ച് ഡ​ൽ​ഹി​യി​ൽ കാ​ർ​ബോം​ബ് സ്ഫോ​ട​നം നടന്നത്. ഡ​ൽ​ഹി ചെ​ങ്കോ​ട്ട മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പം കാ​ർ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. 13 പേ​ർ സ്ഫോ​ട​നത്തിൽ കൊല്ലപ്പെട്ടു. 18 പേ​ർ​ക്ക് പ​രി​ക്കു​ണ്ട്. പ​രി​ക്കേ​റ്റ​വ​രെ ഏ​താ​നും കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള എ​ൽ.​എ​ൻ.​ജെ.​പി ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

പ്ര​ദേ​ശം ജ​ന​നി​ബി​ഡ​മാ​യി​രു​ന്നു. അ​തി​നി​ടെ​യാ​ണ് ഹ്യൂ​ണ്ടാ​യ് ഐ.20 ​കാ​റാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. ഉ​ഗ്ര സ്ഫോ​ട​ന​ത്തി​ൽ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ത​ക​ർന്നു. അ​നേ​കം മീ​റ്റ​റു​ക​ൾ അ​ക​​ലെ പാ​ർ​ക്കു​ ചെ​യ്ത വാ​ഹ​ന​ങ്ങ​ളു​ടെ ചി​ല്ലു​ക​ളും സ്ഫോ​ട​ന​ത്തി​ൽ ത​ക​ർ​ന്നു. ചെ​ങ്കോ​ട്ട ട്രാ​ഫി​ക് സി​ഗ്ന​ലി​ന​രി​കെ പ​തി​യെ നീ​ങ്ങി​യ കാ​ർ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. വ​ർ​ഷം മു​ഴു​വ​ൻ ന​ല്ല തി​ര​ക്കു​ള്ള പ്ര​ദേ​ശ​ത്താ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്.

സം​ഭ​വ​ത്തി​ന്റെ വി​ഡി​യോ ‘ചാ​ന്ദ്നി ചൗ​ക് വ്യാ​പാ​രി അ​സോ​സി​യേ​ഷ​ൻ’ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. ഇ​തി​ൽ സ്ഫോ​ട​ന​ത്തി​ന്റെ ആ​ഘാ​തം വ്യ​ക്ത​മാ​ണ്. സ്ഫോ​ട​നം ന​ട​ന്ന പ്ര​ദേ​ശ​ത്ത് ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ ചി​ത​റി​ക്കി​ട​ക്കു​ക​യാ​ണ്. ന​ട​ന്ന​ത് ഭീ​ക​രാ​ക്ര​മ​ണ​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്ന​ത്. ഡ​ൽ​ഹി ന​ഗ​രം അ​തി​ജാ​ഗ്ര​ത​യി​ലാ​ണ്. അ​ഗ്നി ര​ക്ഷാ​വി​ഭാ​ഗം കു​തി​ച്ചെ​ത്തി രാ​ത്രി 7.29ഓ​ടെ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. 

Tags:    
News Summary - Red Fort car blast: Delhi Police says investigating agencies are investigating

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.