ട്രംപ്​–മോദി കൂടികാഴ്​ച: എച്ച്​1 ബി വിസ ചർച്ചയാവില്ല

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡൻറ്​ ഡോണാൾഡ്​ ​​ട്രംപുമായുള്ള ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൂടികാഴ്​ചയിൽ എച്ച്​1 ബി വിസ പ്രശ്​നം ചർച്ചയാവില്ല. പ്രധാനമായും ഇരു രാജ്യ നേതാക്കളും ചർച്ച ചെയ്യേണ്ട വിഷയങ്ങളുടെ കൂട്ടത്തിൽ എച്ച്​ 1 ബി വിസ പ്രശ്​നം ഉൾപ്പെട്ടിട്ടില്ലെന്നാണ്​ റിപ്പോർട്ടുകൾ. ഇന്ത്യൻ ​െഎ.ടി മേഖലയെ സംബന്ധിച്ചിടത്തോളം നിരാശ പകരുന്നതാണ് ഇൗ​ തീരുമാനം.

യു.എസിൽ നിന്ന്​ ഡ്രോൺ വാങ്ങുന്നത്​ സംബന്ധിച്ച കരാർ, പ്രതിരോധ സഹകരണം, കാലവസ്ഥ വ്യതിയാനം സംബന്ധിച്ച അമേരിക്കൻ നിലപാട്​ ഇതൊക്കെയാവും കൂടികാഴ്​ചയിലെ പ്രധാന വിഷയങ്ങൾ. നേരത്തെ അമേരിക്കയിലെ ജനങ്ങളുടെ ജോലികൾ സംരക്ഷിക്കുന്നതിനായി എച്ച്​ 1 ബി വിസ നൽകുന്നതിൽ ട്രംപ്​ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇത്​ ഇന്ത്യൻ ​െഎ.ടി മേഖലയിൽ കടുത്ത പ്രതിസന്ധി സൃഷ്​ടിച്ചിരുന്നു. ഇൗയൊരു സാഹചര്യത്തിലും വിഷയം ചർച്ചാവയുന്നില്ല എന്നതിൽ ​െഎ.ടി മേഖലക്ക്​ അതൃപ്​തിയുണ്ട്​.

അമേരിക്കയുടെ പ്രസിഡൻറായി ട്രംപ്​ അധികാരമേറ്റെടുത്തതിന്​ ശേഷം ആദ്യമായാണ്​ മോദിയുമായി കൂടികാഴ്​ച നടത്തുന്നത്​. നേ​ര​ത്തെ ഇരുവരും ടെലിഫോണിലൂടെ സംഭാഷണം നടത്തിയിരുന്നു. 

Tags:    
News Summary - 'Red Carpet' Awaits PM Narendra Modi In US: Terror, Trade On Agenda, May Skip H1-B

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.