തിരുവനന്തപുരം: 16 സമുദായങ്ങളെ സംസ്ഥാനത്തിനായുള്ള കേന്ദ്ര ഒ.ബി.സി പട്ടികയിൽ ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തു.
സംസ്ഥാന ഒ.ബി.സി പട്ടികയിലുള്‍പ്പെട്ടതും കേന്ദ്ര ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെടാത്തതുമായ സമുദായങ്ങൾക്കാണ് ശിപാർശ. അഞ്ചുനാട്ടുചെട്ടി, ദാസ, കുമാരക്ഷത്രിയ, കുന്നുവര്മണ്ണാടി, നായിഡു, കോടങ്കി നയ്ക്കന് (എറണാകുളം ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ), പാര്‍ക്കവകുലം പുളുവഗൗണ്ടര്, വേട്ടുവവഗൗണ്ടര്, പടയച്ചി ഗൗണ്ടര്‍, കവലിയ ഗൗണ്ടര്‍, ശൈവ വെള്ളാള (ചെര്‍ക്കുള വെള്ളാള കര്ക്കാര്ത്ത വെള്ളാള ചോഴിയ വെള്ളാള പിള്ളൈ (പാലക്കാട്), ചക്കാല നായര്‍, ചെട്ടി, പെരൂര്ക്കടചെട്ടീസ്, 24 മനൈ ചെട്ടീസ്, മൗണ്ടാടന്‍ ചെട്ടി, എടനാടന്‍ ചെട്ടി കടച്ചികൊല്ലന്‍, പലിശപെരുങ്കൊല്ലന്, സേനൈത്തലൈവര്‍, എളവനിയ, എളവന്യ, പണ്ടാരം, കുരുക്കള്‍ / ഗുരുക്കള്‍, ചെട്ടിയാര്‍, ഹിന്ദുചെട്ടി, പപ്പടചെട്ടി, എരുമക്കാര്, പത്മശാലിയര്‍ സമുദായങ്ങളെയാണ് ഇത്തരത്തില്‍ ഉള്‍പ്പെടുത്താന്‍ ശിപാര്‍ശ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.