പശുക്കളെ വളർത്തിയാൽ കുറ്റവാസന കുറയും -ആർ.എസ്.എസ് തലവൻ

പുണെ: ജയിലുകളിൽ ഗോ ശാലകൾ സ്ഥാപിക്കണമെന്നും പശുക്കളെ വളർത്തി പരിപാലിച്ചാൽ കുറ്റവാസന കുറയുമെന്നും ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത്. പശുവിനെ വളർത്തിയാൽ കുറ്റവാസന കുറയുമെന്നതിന് മുൻകാല അനുഭവമുണ്ടെന്നും പുണെയിൽ ഗോ-വിജ്ഞാൻ സൻസോദൻ സൻസ്ഥ അവാർഡുദാന ചടങ്ങിൽ അദ്ദേഹം പറഞ്ഞു.

പശുക്കളെ പരിപാലിക്കുന്ന തടവുകാരുടെ മനസ്സിൽ മാറ്റം വന്നതായി ചില ജയിൽ അധികൃതർ തന്നോട് പറഞ്ഞു. ഇത് ലോകത്താകമാനം നടപ്പാക്കണം. ആരും നോക്കാനില്ലാത്തെ പശുക്കളെ പരിപാലിക്കാൻ എല്ലാവരും രംഗത്ത് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘പശു സയൻസ്’ ഗവേഷണങ്ങൾക്കായി പ്രവർത്തിക്കുന്ന സംഘടനയാണ് ഗോ-വിജ്ഞാൻ സൻസോദൻ സൻസ്ഥ.

Tags:    
News Summary - Rearing Cows Decreases Criminal Mindset-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.