ഡൽഹി തീപിടിത്തം: 11 പേരെ രക്ഷിച്ച ഫയർമാന്​ മന്ത്രിയുടെ അഭിനന്ദനം

ന്യൂഡൽഹി: നഗരത്തിലെ അനന്ത്​ഗഞ്ച്​ ഏരിയയിലുണ്ടായ തീപിടിത്തത്തിൽ നിന്ന്​ 11 ജീവനുകൾ രക്ഷിച്ചെടുത്ത ഫയർമാന്​ ഡൽഹി ആഭ്യന്തര മന്ത്രി സത്യേന്ദ്ര ജയിനി​​െൻറ അഭിനന്ദനം. ഡൽഹി എൽ.എൻ.ജെ.പി ആശുപത്രിയിൽ നേരി​ട്ടെത്തിയാണ്​ പരിക്കേറ്റ്​ ചികിത്സയിൽ കഴിയുന്ന ഫയർമാൻ രാജേഷ്​ ശുക്ലയെ​ മന്ത്രി അഭിനന്ദിച്ചത്​.

‘‘ഫയർമാൻ രാജേഷ്​ ശുക്ല ഒരു യഥാർഥ ഹിറോ ആണ്​. ആളുകളെ രക്ഷിക്കാനായി കത്തിയമരുന്ന കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിച്ച ആദ്യ ഫയർമാനായിരുന്നു രാജേഷ്​. ​അദ്ദേഹം ഏകദേശം 11 പേരുടെ ജീവൻ രക്ഷിച്ചു. അദ്ദേഹത്തി​​െൻറ അസ്​ഥിക്കേറ്റ പരിക്ക്​ പോലും വകവെക്കാതെ അദ്ദേഹം ത​​െൻറ ജോലി അവസാനം വരെ ചെയ്​തു. ഈ ധീരനായ നായകനെ സല്യൂട്ട്​ ചെയ്യുന്നു.’’ മന്ത്രി ട്വീറ്റ്​ ചെയ്​തു.

ഞായറാഴ്​ച പുലർച്ചെ 5.22 ഓടെയായിരുന്നു ഡൽഹിയിൽ കെട്ടിടത്തിന്​ തീ പിടിച്ചത്​. സ്​കൂൾ ബാഗുകളും ബോട്ടിലുകളും നിർമ്മിക്കുന്ന 600 സ്​ക്വയർ ഫീറ്റ്​ വിസ്​തീർണമുള്ള​ ഫാക്​ടറിയിലാണ്​ അഗ്​നിബാധയുണ്ടായത്​. 43 പേർ മരിക്കുകയും ഒ​ട്ടേറെ പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിട്ടുണ്ട്​. മരിച്ചവരുടെ കുടുംബത്തിന്​ സർക്കാർ 10 ലക്ഷംരൂപ വീതം നഷ്​ടപരിഹാരമായി പ്രഖ്യാപിച്ചിട്ടുണ്ട്​. കൂടാതെ മജിസ്​ട്രേറ്റ്​തല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്​. ഏഴ്​ദിവസത്തിനുള്ളിൽ റിപ്പോർട്ട്​ നൽകാനാണ്​ ആവശ്യപ്പെട്ടിരിക്കുന്നത്​.

സംഭവത്തിൽ രണ്ട്​ കെട്ടിട ഉടമകൾക്കെതിരെയും കേസെടുത്തിട്ടുണ്ട്​. കേസ്​ ക്രൈംബ്രാഞ്ച്​ അന്വേഷിക്കും.

Tags:    
News Summary - Real Hero": Minister Showers Praise On Delhi Fireman Who Saved 11 People -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.