അസാധു നോട്ടുകളുടെ വിശദാംശം അറിയിക്കണം

ന്യൂഡല്‍ഹി: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയ ശേഷം നിക്ഷേപിക്കപ്പെട്ട 500, 1000 രൂപ നോട്ടുകളുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ ബാങ്കുകളോട് റിസര്‍വ് ബാങ്ക് നിര്‍ദേശം. അസാധു നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാനുള്ള സമയപരിധി ഡിസംബര്‍ 30ന് അവസാനിച്ച സാഹചര്യത്തിലാണിത്. പുതുവര്‍ഷം ആരംഭിക്കുമ്പോള്‍ ബാങ്കുകളില്‍ അസാധു  നോട്ടുകള്‍ ബാക്കിയിരിപ്പുണ്ടാകാന്‍ പാടില്ല.

എന്നാല്‍, സഹകരണ ബാങ്കുകള്‍ക്ക് നവംബര്‍ 10 മുതല്‍ 14വരെ സ്വീകരിച്ച പഴയ നോട്ടുകള്‍ ഇനിയൊരു അറിയിപ്പുണ്ടാകും വരെ നിലനിര്‍ത്താം. ബാങ്കുകളുടെ അസാധു നോട്ടുകള്‍ സ്വീകരിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ചെസ്റ്റ് ബാങ്കുകള്‍ ഒരുക്കണമെന്നും ആര്‍.ബി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - rbi give ban note details

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.