ന്യൂഡൽഹി: ഗൗരി ലേങ്കഷിെൻറ കൊലപാതകത്തിൽ പ്രതിഷേധം രേഖപ്പെടുത്തുന്നവർ ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകർ കൊല്ലപ്പെട്ടപ്പോൾ ഏവിടെയായിരുന്നുവെന്ന് കേന്ദ്രമന്ത്രിപരവിശങ്കർ പ്രസാദ്. ബുദ്ധി ജീവികൾ എന്തുകൊണ്ടാണ് ആർ.എസ്.എസ് ബി.ജെ.പി പ്രവർത്തകർ കേരളത്തിൽ കൊല്ലപ്പെടുേമ്പാൾ മൗനം പാലിക്കുന്നത്. കേരളത്തിലെ ആർ.എസ്.എസ് പ്രവർത്തകർക്ക് ഒരു പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കാൻ അവകാശമില്ലെയെന്നും രവിശങ്കർ പ്രസാദ് ചോദിച്ചു.
ഗൗരി ലേങ്കഷിെൻറ കൊലപാതകത്തെ രാഷ്ട്രീയവൽക്കരിക്കുന്ന രാഹുൽ ഗാന്ധിയുടെ നിലപാടിനെയും അദ്ദേഹം വിമർശിച്ചു. രാഹുൽ ഗാന്ധി കൊലപാതകത്തെ രാഷ്ട്രീയവൽക്കരിക്കുകയാണ്. നക്സലുകളിൽ നിന്നുൾപ്പടെ ഭീഷണിയുണ്ടായിട്ടും ഗൗരി ലേങ്കഷിന് സുരക്ഷയൊരുങ്ങുന്നതിൽ കർണാടക സർക്കാർ പരാജയപ്പെട്ടതായും രവിശങ്കർ പ്രസാദ് ആരോപിച്ചു.
കൊലപാതകം നടന്നയുടൻ സംഭവത്തെ കുറിച്ച് പഠിക്കാതെ ആർ.എസ്.എസിനെയും ബി.ജെ.പിയെയും കുറ്റപ്പെടുത്താനാണ് രാഹുൽ മുതിർന്നത്. സംഭവത്തിൽ ശരിയായ അന്വേഷണം നടത്തണമെന്നും രവിശങ്കർ പ്രസാദ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.