കൊൽക്കത്ത: കോടികളുടെ റേഷൻ വിതരണ കുംഭകോണത്തെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് ബംഗാളി നടി ഋതുപർണ സെൻഗുപ്ത ബുധനാഴ്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സിറ്റി (ഇഡി) ഓഫീസിൽ ഹാജരായി. ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട ചില രേഖകൾ ഹാജരാക്കാൻ നടിയോട് ഇ.ഡി ആവശ്യപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു.
‘നടി ബാങ്ക് അക്കൗണ്ടുകൾ വഴി നടത്തിയ ചില ഇടപാടുകളുടെ ഉറവിടവും ലക്ഷ്യസ്ഥാനവും തങ്ങൾക്ക് അറിയേണ്ടതുണ്ടെന്ന് ഇ.ഡി ഓഫീസർ പി.ടി.ഐയോട് പറഞ്ഞു.
ഇതേ വിഷയവുമായി ബന്ധപ്പെട്ട് ജൂൺ അഞ്ചിന് ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാൻ കേന്ദ്ര അന്വേഷണ ഏജൻസി നേരത്തെ നടിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ആ സമയത്ത് യു.എസിലായിരുന്ന കാരണത്താൽ മടങ്ങിയെത്തിയ ശേഷം മറ്റൊരു തീയതിക്കായി അവർ ഇ.ഡി ഉദ്യോഗസ്ഥരോട് അഭ്യർത്ഥിക്കുകയായിരുന്നു. റോസ് വാലി ചിട്ടി ഫണ്ട് അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണവുമായി ബന്ധപ്പെട്ട് 2019 ൽ ഇ.ഡി ഋതുപർണ സെൻഗുപ്തയെ ചോദ്യം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.