രാജ്യത്ത് ഏഴര ദിവസത്തിൽ കോവിഡ് ബാധിതർ ഇരട്ടിയാകുന്നു; പക്ഷേ ആശ്വസിക്കാം

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് 19 കേസുകൾ ഇരട്ടിയാകുന്നതി​​​​​െൻറ തോത് കുറഞ്ഞ് വരികയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്ര ാലയം. 7.5 ദിവസം കൂടുമ്പോഴാണ് ഇപ്പോൾ രോഗം ഇരട്ടിയാകുന്നത്. ലോക്ഡൗണിന് മുമ്പ് ഇത് 3.5 ദിവസങ്ങളായിരുന്നു.

മാർച്ച് 24 മുതൽ രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചതും മേയ് മൂന്ന് വരെ നീട്ടിയതും ഫലപ്രദമായെന്നാണ് ഇത് തെളിയിക്കുന്നതെന്ന ് കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയം ജോ. സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.

ഇന്ത്യയിലെ 18 സംസ്ഥാനങ്ങൾ ദേശീയ ശ രാശരിയേക്കാൾ മെച്ചപ്പെട്ട പ്രകടനമാണ് നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഡൽഹി (8.5), കർണാടക (9.2), തെലങ്കാന (9.4), ആന്ധ്രാപ്രദേശ് (10.6), ജമ്മു -കശ്മീർ (11.5), പഞ്ചാബ് (13.1), ഛത്തീസ്ഗഡ് (13.3), തമിഴ്നാട് (14), ബീഹാർ (16.4) എന്നിവിടങ്ങളിൽ കേസുകൾ ഇരട്ടിയാകുന്ന നിരക്ക് 20 ദിവസത്തിനുള്ളിലാണ്. ആൻഡമാൻ നിക്കോബാർ (20.1), ഹരിയാന (21), ഹിമാചൽ പ്രദേശ് (24.5), ചണ്ഡിഗഡ് (25.4), അസം (25.8), ഉത്തരാഖണ്ഡ് (26.6), ലഡാക്ക് (26.6) എന്നിവിടങ്ങളിൽ നിരക്ക് 20- 30 ദിവസത്തിന് ഇടയിലാണെന്നും അഗർവാൾ പറഞ്ഞു.

ഒഡീഷയിൽ ഇത് 39.8 ദിവസമാണ്. കേരളമാണ് ഇക്കാര്യത്തിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയത്. കേരളത്തിൽ 72.2 ദിവസം കൂടുമ്പോഴാണ് രോഗം ഇരിട്ടിക്കുന്നത്.

നേരത്തെ ഏഴ് കേസുകൾ റിപ്പോർട്ട് ചെയ്ത ഗോവയിൽ എല്ലാവരും സുഖം പ്രാപിച്ചു. പുതിയ കേസുകളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ 14 ദിവസത്തിനിടെ രാജ്യത്തെ 59 ജില്ലകളിൽ പുതിയ കേസുകളില്ല. മാഹി (പുതുച്ചേരി), കുടക് ( കർണാടക), പൗരി ഗർവാൾ (ഉത്തർപ്രദേശ്) എന്നീ ജില്ലകളിൽ 28 ദിവസത്തിനിടയിൽ പുതിയ കേസുകളില്ലെന്നും അഗർവാൾ പറഞ്ഞു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1540 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ മൊത്തം രോഗികളടെ എണ്ണം 17265 ആയി. 24 മണിക്കൂറിനിടെ മരിച്ചത് 36 പേരാണ്. ആകെ മരണം 543.

Tags:    
News Summary - Rate of doubling of COVID-19 cases in India slower

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.