Posted On
date_range Updated On
date_range പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് വീഡിയോ പകർത്തി; ഭീഷണിപ്പെടുത്തി വീണ്ടും കൂട്ടബലാത്സംഗത്തിനിരയാക്കി
കൊൽക്കത്ത: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് വിഡിയോ പകർത്തുകയും പിന്നീട് ദൃശ്യങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പലതവണ കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തു. പശ്ചിമബംഗാളിലെ ബിർഭും ജില്ലയിലെ ബോൽപൂരിലാണ് ക്രൂരസംഭവം നടന്നത്.
പെൺകുട്ടിയുടെ മാതാവ് പൊലീസിൽ പരാതി നൽകിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പൊലീസ് നാല് യുവാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്കായി ബോൽപൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.