കോയമ്പത്തൂർ: അശ്ലീല വിഡിയോ കാണിച്ച് വിദ്യാർഥിനികളെ പീഡിപ്പിക്കാൻ ശ്രമിച്ച ഗവ. എയ്ഡഡ് സ്കൂൾ കറസ്പോൻഡ ൻറായ ക്രിസ്ത്യൻ പുരോഹിതൻ പോക്സോ നിയമ പ്രകാരം അറസ്റ്റിൽ. കോയമ്പത്തൂെല ഒരു സ്കൂളിലെ കറസ്പോൻഡൻറായ മര ിയ അന്തോണി രാജ് (55) ആണ് പ്രതി.
മാനേജ്മെൻറ് പ്രതിനിധിയെന്ന നിലയിൽ സ്കൂളിെൻറ ചുമതല നിർവഹിക്കുന്ന ഇയാൾ ഒമ്പതും പത്തും ക്ലാസുകളിൽ പഠിക്കുന്ന അഞ്ച് വിദ്യാർഥിനികളെയാണ് മൊബൈൽ ഫോണിൽ അശ്ലീല വിഡിയോ കാണിച്ച് ശല്യപ്പെടുത്തിയത്. വിവരമറിഞ്ഞ് രക്ഷിതാക്കളും നാട്ടുകാരും സ്കൂളിലെത്തി പ്രതിഷേധിച്ചു.
കോയമ്പത്തൂർ സെൻട്രൽ വുമൻസ് പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു. കോയമ്പത്തൂർ കാത്തോലിക് ഡിസോസിന് കീഴിൽ പ്രവർത്തിക്കുന്ന മരിയ അന്തോണി രാജിനെ കറസ്പോൻഡൻറ് സ്ഥാനത്തുനിന്ന് നീക്കിയിട്ടുണ്ട്.
പെൺകുട്ടിയെ പീഡിപ്പിച്ചയാൾ പിടിയിൽ
ശാസ്താംകോട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിലായി. ശൂരനാട് വടക്ക് പടിഞ്ഞാറ്റ കിഴക്ക്മുറി പെരുങ്കുളം വടക്കതിൽ വീട്ടിൽ ഷാജിയാണ് (47) ശൂരനാട് പൊലീസിെൻറ പിടിയിലായത്. ശൂരനാട് എസ്.എച്ച്.ഒ ജയചന്ദ്രൻ പിള്ള, എ.എസ്.ഐ റഷീദ്, സി.പി.ഒ ഷിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.