വിദ്യാര്‍ഥിനിയെ അധ്യാപകന്‍ ബലാത്സംഗം ചെയ്തു; വിവരം മറച്ചുവെച്ച വനിത പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

മുംബൈ: നവി മുംബൈയില്‍ 13 വയസ്സുള്ള സ്കൂള്‍ വിദ്യാര്‍ഥിനിയെ അധ്യാപകന്‍ ബലാത്സംഗം ചെയ്തു.  പരാതിയെ തുടര്‍ന്ന് രക്ഷിതാക്കളും നാട്ടുകാരും സ്കൂള്‍ അങ്കണത്തിലേക്ക് ഇരച്ചു കയറിയത് സംഘര്‍ഷത്തിനിടയാക്കി. മാതാപിതാക്കള്‍ വിവരം നല്‍കിയിട്ടും പരാതി നല്‍കാതിരുന്ന വനിത  പ്രിന്‍സിപ്പലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

രണ്ടു മാസം മുമ്പ് അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ്  പരാതി. അടുത്തിടെ വയറു വേദന അനുഭവപ്പെടുന്നതായി വിദ്യാര്‍ഥിനി  അമ്മയോട് പറഞ്ഞു. പെണ്‍കുട്ടി  നാലാഴ്ച ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍ കണ്ടത്തെിയതോടെയാണ് സംഭവം  പുറത്തറിയുന്നത്. അധ്യാപകന്‍ ഒളിവിലാണെന്ന് പൊലീസ്  അറിയിച്ചു. ‘പോക്സോ’ നിയമപ്രകാരമാണ് കേസ്.

 

Tags:    
News Summary - rape

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.