‘റേപ് ഇൻ ഇന്ത്യ’ പരാമർശം; ബി.ജെ.പിയോട് മാപ്പ് പറയില്ലെന്ന് രാഹുൽ

ന്യൂഡൽഹി: ‘റേപ് ഇൻ ഇന്ത്യ’ പരാമർശം ബി.ജെ.പി വിവാദമാക്കിയ സാഹചര്യത്തിൽ മാപ്പ് പറയില്ലെന്ന് കോൺഗ്രസ് നേതാവ് രാഹ ുൽ ഗാന്ധി. പൗരത്വ നിയമഭേദഗതിക്കെതിരെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ശക്തമായി തുടരുന്ന പ്രതിഷേധങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് തന്‍റെ പ്രസ്താവനയെ വിവാദമാക്കിയതെന്നും രാഹുൽ പറഞ്ഞു.

ഡൽഹിയെ ‘റേപ് കാപിറ്റൽ’ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിക്കുന്ന വിഡിയോ രാഹുൽ ട്വീറ്റ് ചെയ്തു. വടക്കുകിഴക്കൻ മേഖലയെ ചുട്ടെരിക്കുന്നതിനും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തകർത്തതിനും ഡൽഹിയെ ‘റേപ് കാപിറ്റൽ’ എന്ന് വിളിച്ചതിനും മോദി മാപ്പ് പറയണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

‘മെയ്ക് ഇൻ ഇന്ത്യ’ അല്ല ‘റേപ് ഇൻ ഇന്ത്യ’യാണ് സംഭവിക്കുന്നതെന്ന രാഹുലിന്‍റെ പ്രസ്താവനയാണ് വിവാദമായത്. കഴിഞ്ഞ ദിവസം ഝാർഖണ്ഡിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിലാണ് രാഹുൽ പ്രസ്താവന നടത്തിയത്.

രാജ്യത്തെ സ്ത്രീകളെ മുഴുവൻ അപമാനിക്കുന്നതാണെന്നും മാപ്പ് പറയണമെന്നും ബി.ജെ.പി എം.പിമാർ ലോക്സഭയിൽ ആവശ്യപ്പെട്ടിരുന്നു. ബഹളത്തെ തുടർന്ന് സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. രാജ്യസഭയിലും ബി.െജ.പി വിഷയം ഉയർത്തി.

Tags:    
News Summary - rape in india no apology says rahul

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.