സ്വർണം ഒളിപ്പിക്കാൻ പഠിച്ചത് യൂട്യൂബിൽ നിന്ന്; നേരത്തേ സ്വർണം കടത്തിയിട്ടില്ലെന്നും രന്യ റാവു

ബംഗളൂരു: സ്വർണം ഒളിപ്പിക്കാൻ പഠിച്ചത് യൂട്യൂബിൽ നിന്നാണെന്നും നേരത്തേ സ്വർണം കടത്തിയിട്ടില്ലെന്നും സ്വർണം കടത്തു കേസിൽ അറസ്റ്റിലായ നടി രന്യ റാവു.

ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന് (ഡി.ആർ.ഐ) നൽകിയ മൊഴിയിലാണ് താൻ നടത്തിയ വിദേശ യാത്രകളെക്കുറിച്ചും സ്വർണം എങ്ങനെയാണ് കടത്തിയെന്നതിനെക്കുറിച്ചും രന്യ റാവു വിശദീകരിച്ചത്. ദുബൈയിൽ നിന്ന് സ്വർണം കടത്തുന്നത് ആദ്യമായാണെന്നും അവർ പറഞ്ഞു.

അതിനിടെ, രന്യയുടെ രണ്ടാനച്ഛൻ കർണാടക പൊലീസ് ഹൗസിങ് കോർപറേഷൻ ചുമതലയുള്ള ഡി.ജി.പി കെ. രാമചന്ദ്ര റാവു നടിയെ സഹായിച്ചിട്ടുണ്ടോ എന്നതടക്കം അന്വേഷണത്തിൽ കടന്നു വരും. ശരീരത്തിൽ കെട്ടിവച്ച ബിസ്‌ക്കറ്റുകളുടെ രൂപത്തിൽ 12.56 കോടി രൂപ വിലമതിക്കുന്ന 14.2 കിലോഗ്രാം സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ ബെംഗളൂരു വിമാനത്താവളത്തിലാണ് കഴിഞ്ഞദിവസം ഇവർ അറസ്റ്റിലായത്.

വിമാനത്താവളത്തിൽ നിന്ന് ക്രേപ്പ് ബാൻഡേജുകളും കത്രികകളും വാങ്ങിയതായും വിമാനത്താവളത്തിലെ വിശ്രമമുറിയിൽവെച്ച് സ്വർണക്കട്ടികൾ ശരീരത്തിൽ ഒളിപ്പിച്ചതായും രന്യ റാവു വെളിപ്പെടുത്തി. യൂട്യൂബ് വിഡിയോകളിൽ നിന്നാണ് ഇത് എങ്ങനെ ചെയ്യണമെന്ന് താൻ പഠിച്ചത്’ രന്യ റാവു റവന്യൂ ഇന്റലിജൻസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. അജ്ഞാത വ്യക്തിയിൽ നിന്ന് സ്വർണം ശേഖരിച്ച് മറ്റൊരാൾക്ക് എത്തിക്കാൻ തനിക്ക് നിർദേശം ലഭിക്കുകയായിരുന്നു.

അജ്ഞാത നമ്പറിൽനിന്നുള്ള കോളിൽ എയർപോർട്ട് ടോൾ ഗേറ്റിന് ശേഷം സർവീസ് റോഡിലേക്ക് പോകാൻ പറഞ്ഞു, സിഗ്നലിനടുത്തുള്ള ഓട്ടോറിക്ഷയിൽ സ്വർണം ഇടേണ്ടതായിരുന്നുവെന്നും എന്നാൽ ഓട്ടോറിക്ഷയുടെ നമ്പർ നൽകിയില്ലെന്നും അവർ പറഞ്ഞു. അതിനിടെ, സംഭവത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥരുടെ വീഴ്ചയെക്കുറിച്ചും സി.ഐ.ഡി വിഭാ​ഗം അന്വേഷിക്കും.

ബി.ജെ.പി സർക്കാരിന്റെ കാലത്ത് സ്റ്റീൽ പ്ലാന്റ് സ്ഥാപിക്കാൻ നടിക്ക് 12 ഏക്കർ ഭൂമി നൽകിയതും അന്വേഷണ പരിധിയിലുണ്ട്. കേസിലെ സ്വർണക്കടത്ത് റാക്കറ്റുകളുടെ ബന്ധവും ഹവാല ഇടപാടുകളും സി.ബി.ഐ ആണ് അന്വേഷിക്കുന്നത്. സ്വർണക്കടത്ത് കേസിൽ പ്രതിയായ രന്യ റാവുവിൻ്റെ കൂട്ടാളിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ബെംഗളൂരു സ്വദേശി തരുൺ രാജാണ് അറസ്റ്റിലായത്.

Tags:    
News Summary - I learned how to hide gold from YouTube; Ranya Rao says she has never smuggled gold before

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.