റാൻബാക്സി മുൻ ഉടമകളുടെ വീട്ടിലും ഓഫീസിലും റെയ്ഡ്

ന്യൂഡൽഹി: 740 കോടിയുടെ വെട്ടിപ്പുകേസിൽ ഫാർമസ്യൂട്ടിക്കൽ ഭീമൻമാരായ റാൻബാക്സിയുടെ മുൻ ഉടമകളുടെ വീട്ടിലും ഓഫീസിലും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. മൽവീന്ദർ സിങ്, സഹോദരൻ ശിവിന്ദർ സിങ് എന്നിവർക്കെതിരെയാണ് നടപടി.

മൽവീന്ദറിന്‍റെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. റെലിഗെയർ ഫിൻവെസ്റ്റാണ് ഇരുവർക്കുമെതിരെ കേസ് നൽകിയത്.

മൽവീന്ദർ സിങ് 2008ലാണ് റാൻബാക്സി സ്ഥാപിച്ചത്. കമ്പനി പിന്നീട് ജപ്പാൻ കമ്പനിയായ ദായിച്ചി സാൻക്യോക്ക് വിറ്റു. റാൻബാക്സി കമ്പനി യു.എസ് ഫൂഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍റെ അന്വേഷണം നേരിടുന്നെന്ന വിവരം തങ്ങളിൽനിന്ന് മറച്ചുവെച്ചതിന് ജപ്പാൻ കമ്പനി സിങ്കപ്പൂർ കോടതിയെ സമീപിച്ചിരുന്നു. കേസിൽ 2600 കോടി പിഴയടക്കാൻ സഹോദരൻമാരോട് കോടതി നിർദേശിച്ചിരുന്നു.

ജപ്പാൻ കമ്പനിക്ക് പണം അടച്ചില്ലെങ്കിൽ ജയിലിൽ പോകേണ്ടിവരുമെന്ന് സുപ്രീംകോടതി ഈ വർഷം ആദ്യത്തിൽ ഇരുവർക്കും മുന്നറിയിപ്പ് നൽകിയിരുന്നു.

Tags:    
News Summary - ranbaxy-ex-promoters-raided-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.