ramayana

പാകിസ്ഥാനിൽ ചരിത്രത്തിലാദ്യമായി രാമായണം നാടകം അരങ്ങേറി; വൻ വിജയം

രാമായണം വിവിധ രാജ്യങ്ങളിൽ നിലവിലുണ്ടായിരുന്നെങ്കിലും പകിസ്ഥാനിൽ രാമായണം അങ്ങനെ കേട്ടുകേഴ്വിയില്ല. എന്നാൽ പാകിസ്ഥാനിൽ രാമായണം ആദ്യമായി എത്തിയ​പ്പോഴേക്കും ത്രേതായുഗത്തിൽ നിന്ന് എ.ഐ യുഗത്തി​ലെത്തിക്കഴിഞ്ഞു ലോകം. എ.ഐ സഹായത്തോടെ പാകിസ്ഥാ​ന്റെ ചരിത്രത്തിലാദ്യമായി രാമായണം നാടകം കറാച്ചിയിൽ അരങ്ങേറി. അത് കേരളത്തി​ലെ രാമായണ മാസത്തിലായി എന്നത് തികച്ചും യാദൃശ്ചികം.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഒരു ചെറുയുദ്ധം കഴിഞ്ഞ് നാളുകൾ അധികമാകാത്ത പശ്ചാത്തലത്തിലും രാമായണത്തി​ന്റെ ആയിരം ടിക്കറ്റുകളാണ് വിറ്റുപോയത്. യഥാർത്ഥത്തിൽ നാടകപ്രവർത്തകൾ അത്രയൊന്നും പ്രതീക്ഷിച്ചിരുന്നില്ല.

ഒരു വഷം മുമ്പ് യോഗേശ്വർ കരേര തുടങ്ങിയ തിയേറ്റർ ഗ്രൂപ്പായ മജു കളക്ടീവ് ആണ് ഈ ചരിത്ര നിയോഗം ഏറ്റെടുത്തത്. നാടകത്തി​​ന്റെ വലിയ വിജയത്തിനുശേഷവും അഭിനന്ദനപ്രവാഹം നടക്കുകയാണ് പ്രവർത്തകരുടെ സോഷ്യൽ മീഡിയ അകൗണ്ടുകളിലേക്ക്.

‘നാടകം കാണാൻ എല്ലാ വിഭാഗം ആളുകളുമെത്തി. മുതിർന്നവരും കുട്ടികളും വിദ്യാർഥികളും എല്ലാ മതത്തിൽപെട്ട ആളുകളും. മുതിർന്നവർ കുട്ടികൾക്ക് കഥകൾ പറഞ്ഞുകൊടുത്തു’- സീതയുടെ റോൾ അഭിനയിച്ച റാനാ കശ്മി പറയുന്നു. രാവണനായി അഭിനയിച്ചത് സംഹാൻ ഗസി എന്ന നടനാണ്.

തിൻമക്ക് മേലുള്ള നൻമയുടെ വിജയത്തി​​ന്റെ കഥയായ രാമായണം എന്ന ഇതിഹാസം കുട്ടിക്കാലം മുതൽ തന്നെ സ്വാധീനിച്ചിരുന്നതായി സംവിധായകനായ യോഗേശ്വർ കരാരേ പറയുന്നു. സിന്ധിയായ യോഗേശ്വറി​ന്റെ കുടുംബം കറാച്ചിയിലേക്ക് പണ്ട് കുടിയേറിയതാണ്.

പണ്ട് ദൂരദൾശനിൽ രാമാനന്ദസാഗറിന്റെ രാമായണം സീരിയലൈസ് ചെയ്യുന്ന കാലത്ത് യോഗേശ്വറിന് അഞ്ചു വയസ്സായിരുന്നു.കറാച്ചി നാഷണൽ അക്കാദമി ഓഫ് തിയേറ്റർ ആർട്സിൽ നിന്ന് തിയേറ്റർ കലയിൽ ഡിപ്ലോമ നേടിയ ശേഷമാണ് യോഗേഷ്, കസ്മി, സനാ തോഹ എന്നിവർ ചേർന്ന് മജു കളക്ടീവ് എന്ന തിയേറ്റർ ഗ്രൂപ്പ് തുടങ്ങുന്നത്.

പുതിയ തലമുറയെ ആകർഷിക്കുന്ന തരത്തിലാണ് എല്ലാ ആധുനിക സംവിധാനങ്ങളും ഉൾ​പ്പെടുത്തിക്കൊണ്ടുള്ള ഇവരുടെ നാടകങ്ങൾ. ഇവരുടെ സംരംഭം മതമൈ​ത്രിക്ക് ഉതകുന്നതായിരുന്നെന്നും പലരും അഭിപ്രായപ്പെട്ടു.

Tags:    
News Summary - Ramayana play staged in Pakistan for the first time in history; a huge success

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.