അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പാതിവഴി പിന്നിട്ടതായും 2023 അവസാനത്തോടെ ഇത് പൂർത്തിയാകുമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചൊവ്വാഴ്ച പറഞ്ഞു. ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മണ്ഡലത്തിൽ പാർട്ടി സ്ഥാനാർത്ഥി ത്രിലോക് കപൂറിന് വേണ്ടി പ്രചാരണം നടത്തുന്നതിന് എത്തിയതായിരുന്നു യോഗി. പാലമ്പൂരിൽ ക്ഷേത്രം നിർമ്മിക്കുന്നതിനുള്ള പ്രമേയം ബി.ജെ.പിയാണ് ആദ്യം പാസാക്കിയതെന്ന് ആദിത്യനാഥ് പറഞ്ഞു.
"ഇന്ന്, അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പാതിവഴി പിന്നിട്ടിരിക്കുന്നുവെന്നും 500 വർഷത്തിലേറെ നീണ്ട കാത്തിരിപ്പിന് ശേഷം 2023 അവസാനത്തോടെ ഒരു മഹാക്ഷേത്രം നിർമ്മിക്കപ്പെടുമെന്നും ഈ സ്ഥലത്ത് നിന്ന് നിങ്ങളെ അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്" -പാലമ്പൂരിൽ റാലിയെ അഭിസംബോധന ചെയ്ത് ആദിത്യനാഥ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർണ്ണായകവും ശക്തവുമായ നേതൃത്വമാണ് ക്ഷേത്രത്തിന്റെ നിർമ്മാണത്തിന് 'ചരിത്രപരമായ സൃഷ്ടി' എന്ന് യോഗി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.