ന്യൂഡൽഹി: അയോധ്യയിലെ ദീപാവലി ആഘോഷത്തിനൊപ്പം രാമക്ഷേത്രത്തിനായി കല്ലുകൊത്ത് പണികൾ ഉൗർജിതമാക്കി വിശ്വഹിന്ദു പരിഷത്ത്. തകർത്ത ബാബരി മസ്ജിദിൽനിന്ന് കുറെ ദൂരത്തായുള്ള കർസേവകപുരത്ത് കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിൽ മൂന്നു ലോഡ് കല്ല് രാജസ്ഥാനിലെ ഭരത്പൂരിൽനിന്ന് ഇറക്കി. സെപ്റ്റംബർ മുതൽ ഇതുവരെ 27 ലോറി കല്ലുകൾ എത്തിച്ചതായി വി.എച്ച്്.പി നേതാക്കൾ പറയുന്നു. കൂടുതൽ തൊഴിലാളികളും എത്തി.
സമാജ്വാദി പാർട്ടി സർക്കാറിെൻറ കാലത്ത് കല്ല് ഇറക്കാൻ നിയന്ത്രണം ഉണ്ടായിരുന്നു. എന്നാൽ യോഗി സർക്കാർ യു.പിയിൽ വന്നശേഷമാണ് പുതിയ നീക്കങ്ങൾ. കേസ് കോടതിയിൽ നിൽക്കുന്നതിനാൽ ക്ഷേത്രനിർമാണം വി.എച്ച്.പി ഉദ്ദേശിക്കുന്ന രീതിയിൽ നടക്കില്ല.
എന്നാൽ അതിെൻറ പേരിലുള്ള ധന സമാഹരണവും മറ്റും ഉൗർജിതപ്പെടുത്താൻ കല്ലിറക്കൽ പരിപാടി സഹായിക്കും. കർണാടകയിലെ ഉഡുപ്പിയിൽ നവംബർ 24 മുതൽ മൂന്നു ദിവസം നടക്കുന്ന ധർമ സൻസദിൽ രാമക്ഷേത്ര നിർമാണ വിഷയം ചർച്ച ചെയ്യുമെന്നാണ് വി.എച്ച്.പി നേതാക്കൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.