രാമക്ഷേത്ര മാതൃക

അയോധ്യയിലെ രാമക്ഷേത്രം അടുത്ത വർഷം ജനുവരി ഒന്നിന് ഉദ്ഘാടനം ചെയ്യും -അമിത് ഷാ

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രം 2024 ജനുവരി ഒന്നിന് ഉദ്ഘാടനം ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ത്രിപുരയിൽ മാധ്യമപ്രവർത്തകരോടാണ് അമിത് ഷാ ഇക്കാര്യം അറിയിച്ചത്. 2024ലെ തെരഞ്ഞെടുപ്പിൽ അധികാരം നിലനിർത്താനുള്ള ബി.ജെ.പിയുടെ തുറുപ്പു ചീട്ടാണ് അയോധ്യയിലെ രാമക്ഷേത്രം. ​ക്ഷേത്രം ഉദ്ഘാടനം ഒരു നാഴികക്കല്ലായാണ് ബി.ജെ.പി കണക്കുകൂട്ടുന്നത്.

''രാമക്ഷേത്ര നിർമാണത്തിന് തടസ്സം നിന്ന് കോൺഗ്രസ് കോടതികൾ കയറിയിറങ്ങി. സുപ്രീംകോടതി വിധിക്കു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രം നിർമിക്കാൻ ശിലയിടുകയായിരുന്നു''-അമിത് ഷാ പറഞ്ഞു. 

2019 ന​വം​ബ​റി​ൽ സു​പ്രീം​കോ​ട​തി വി​ധി​യി​ലൂ​ടെ​യാ​ണ്​ അ​യോ​ധ്യ​യി​ലെ ത​ർ​ക്ക​ഭൂ​മി രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ​ത്തി​ന്​ ല​ഭി​ച്ച​ത്.  ഭൂ​മി രാ​മ​ക്ഷേ​ത്ര​ത്തി​ന്​ ന​ൽ​ക​ണ​മെ​ന്നും പ​ക​രം പ​ള്ളി നി​ർ​മി​ക്കാ​ൻ അ​ഞ്ച്​ ഏ​ക്ക​ർ ഭൂ​മി അ​യോ​ധ്യ​യി​ൽ​ത​ന്നെ ന​ൽ​ക​ണ​മെ​ന്നു​മാ​യി​രു​ന്നു വി​ധി. തു​ട​ർ​ന്ന്​ ഇ​വി​ടെ  താ​ൽ​ക്കാ​ലി​ക​മാ​യി കെ​ട്ടി​യു​യ​ർ​ത്തി​യ ക്ഷേ​ത്ര​ത്തി​ൽ പൂ​ജി​ച്ചി​രു​ന്ന രാം ​ല​ല്ല വി​ഗ്ര​ഹം  മാ​ർ​ച്ചി​ൽ ആ​ചാ​രാ​ഘോ​ഷ​ങ്ങ​ളോ​ടെ പു​തി​യ സ്​​ഥ​ല​​​ത്തേ​ക്ക്​ മാ​റ്റി പ്ര​തി​ഷ്​​ഠി​ച്ചു. മേ​യി​ൽ പ്ര​ദേ​ശം നി​ക​ത്തി വെ​ടി​പ്പാ​ക്കു​ന്ന പ്ര​വൃ​ത്തി ആ​രം​ഭി​ച്ചു. 

Tags:    
News Summary - Ram temple in ayodhya will be inaugurated on Jjanuary 1, 2024 says Amit Shah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.