കെ. കവിത

അയോധ്യ രാമക്ഷേത്രം കോടിക്കണക്കിന് ഹിന്ദുക്കളുടെ സ്വപ്ന സാക്ഷാത്കാരമെന്ന് ​​കെ. കവിത

ഹൈദരാബാദ്: ഉദ്ഘാടനത്തിനൊരുങ്ങുന്ന അയോധ്യയിലെ രാമക്ഷേത്രം കോടിക്കണക്കിന് ഹിന്ദുക്കളുടെ സ്വപ്ന സാക്ഷാത്കാരമാണെന്ന് സ്ഥാനമൊഴിയുന്ന തെലങ്കാന മുഖ്യമന്ത്രിയുടെ മകളും ബി.ആർ.എസ് എം.എൽ.സിയുമായ കെ. കവിത. സമൂഹമാധ്യമമായ എക്സിൽ പണി നടക്കുന്ന ക്ഷേത്രത്തിന്റെ വിഡിയോയും ഇവർ പോസ്റ്റ് ചെയ്തിട്ടുണ്ട്.

‘കോടിക്കണക്കിന് ഹിന്ദുക്കളുടെ സ്വപ്ന സാക്ഷാത്കാരമായ ശ്രീ സീതാരാമ ചന്ദ്ര സ്വാമിയുടെ വിഗ്രഹം അയോധ്യയിൽ സ്ഥാപിക്കുന്ന ശുഭമുഹൂർത്തത്തെ തെലങ്കാനയ്‌ക്കൊപ്പം രാജ്യവും സ്വാഗതം ചെയ്യുന്നു’ എന്ന കുറിപ്പും ഇതോടൊപ്പം പങ്കുവെച്ചു.

അതേസമയം, ശ്രീരാമ വിഗ്രഹം സൂക്ഷിക്കുന്ന ശ്രീകോവിലിന്റെ നിർമാണം പൂർത്തിയായതായി ശ്രീരാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. 2024 ജനുവരി 22 ന് ഉച്ച 12:45 ഓടെ രാമക്ഷേത്ര ശ്രീകോവിലിൽ രാംലല്ല വിഗ്രഹം സ്ഥാപിക്കും. ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. 4,000 സന്യാസിമാരെയും പരിപാടിയിലേക്ക് ട്രസ്റ്റ് ക്ഷണിച്ചിട്ടുണ്ട്. രാം ലല്ല പ്രാൺ പ്രതിഷ്ഠ ചടങ്ങിനുള്ള വൈദിക ചടങ്ങുകൾ ജനുവരി 16 ന് ആരംഭിക്കും. ഉദ്ഘാടനത്തിന് എത്തുമെന്ന് പ്രതീക്ഷിക്കുന്ന ആയിരക്കണക്കിന് ഭക്തരെ ഉൾക്കൊള്ളാൻ അയോധ്യയിൽ നിരവധി ടെന്റ് സിറ്റികൾ സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്.

Tags:    
News Summary - Ram Temple in Ayodhya a dream come true moment for Hindus: Kavitha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.