കൊൽക്കത്ത: വാളുകളും ഹോക്കി സ്റ്റിക്കുകളുമായി യുവാക്കളുടെ രാമനവമി ഘോഷയാത്ര. പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിൽ ബുധനാഴ്ച വൈകീട്ടാണ് സംഭവം. സ്വാമി വിവേകാനന്ദ സേവാ സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന യാത്രയിലാണ് യുവാക്കൾ ആയുധമേന്തിയത്. ഇതിന്റെ വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അനിഷ്ട സംഭവങ്ങൾ തടയാൻ വൻ പൊലീസ് സംഘത്തെ പ്രദേശത്ത് നിയോഗിച്ചിരുന്നു. രാജ്ഗഞ്ച് രാത് താൽ മേള ഗ്രൗണ്ടിൽനിന്ന് തുടങ്ങിയ ഘോഷയാത്ര രണ്ട് കിലോമീറ്റർ അകലെ മാണിക്പൂർ ബെൽത്താലയിലാണ് അവസാനിച്ചത്. ഹിന്ദു ജാഗരൺ മഞ്ച് ബംഗാളിലെ 600 സ്ഥലങ്ങളിൽ രാമനവമി ആഘോഷം സംഘടിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.