രാജ്യസഭ ചെയർമാൻ പ്രധാനമന്ത്രിക്ക് പ്രതിരോധം തീർക്കുന്നതെന്തിന്? ഖാർഗെ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യസഭ ചെയർമാൻ എന്തിനാണ് പ്രതിരോധം തീർക്കുന്നതെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവും കോൺഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ. മണിപ്പൂർ കലാപത്തിൽ പ്രസ്താവന നടത്താൻ പ്രധാനമന്ത്രി സഭയിൽ വരണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത് അംഗീകരിക്കാത്ത ചെയർമാന്റെ നിലപാടിനെതിരെയായിരുന്നു ഖാർഗെയുടെ ചോദ്യം.

മണിപ്പൂർ കലാപത്തിൽ ചട്ടം 267 പ്രകാരം ചർച്ചക്ക് വ്യാഴാഴ്ചയും 39 പ്രതിപക്ഷ എം.പിമാർ കത്ത് നൽകിയെങ്കിലും തള്ളിയ ധൻഖറിന്റെ നടപടി ഖാർഗെ ചോദ്യം ചെയ്തു. ഖാർഗെ പറഞ്ഞ പോലെ പ്രധാനമന്ത്രിയെ താൻ പ്രതിരോധിക്കേണ്ട കാര്യമില്ലെന്നും ലോകവേദികളിൽ അംഗീകാരം കിട്ടിയ നേതാവാണ് നരേന്ദ്ര മോദിയെന്നും ചെയർമാൻ ഇതിനോട് പ്രതികരിച്ചു.

മുമ്പൊരിക്കലുമില്ലാത്ത വിധം ഇന്ത്യ ആഗോള തലത്തിൽ ഉയരങ്ങളിലേക്ക് കുതിക്കുമ്പോൾ പരിഹസിക്കുന്നതെന്തിനാണെന്ന് ധൻഖർ ചോദിച്ചു. 2014ലും 2019ലും ജനങ്ങളുടെ അംഗീകാരം നേടിയാണ് മോദി അധികാരത്തിലെത്തിയതെന്നും ബി.ജെ.പി എം.പിമാരുടെ ആർപ്പുവിളിക്കിടയിൽ ധൻഖർ കൂട്ടിച്ചേർത്തു.

Tags:    
News Summary - Rajya Sabha: Kharge Accuses Dhankar Of Defending PM Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.