അമിത്​ ഷായും മോദിയും കൃഷ്​ണനേയും അർജുനനേയും പോലെ -രജനീകാന്ത്​

ചെന്നൈ: ജമ്മുകശ്​മീരിന്​ പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കിൾ 370 പിൻവലിച്ച കേന്ദ്രസർക്കാർ തീരുമാനത്തെ പ്രകീ ർത്തിച്ച്​ തമിഴ്​ സൂപ്പർതാരം രജനീകാന്ത്​. കശ്​മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയ ബി.ജെ.പി സർക്കാറിൻെറ തീരുമാനത്തെ അഭിനന്ദിക്കുകയാണെന്ന്​ രജനീകാന്ത്​ പറഞ്ഞു.

ആർട്ടിക്കിൾ 370 റദ്ദാക്കി കൊണ്ടുള്ള പ്രമേയം അവതരിപ്പിച്ച്​ അമിത്​ ഷാ പാർലമ​െൻറിൽ നടത്തിയ പ്രസംഗം ഗംഭീരമായിരുന്നു. അമിത്​ ഷാ-മോദിയും കൃഷ്​ണനേയും അർജുനനേയും പോലെയാണ്​. അവരെന്താണെന്ന്​ അവർക്ക്​ മാത്രമേ അറിയു. നിങ്ങൾക്ക്​ നല്ലത്​ വ​ര​ട്ടെ എന്ന്​ ആശംസിക്കുന്നു. നിങ്ങളിലൂടെ രാജ്യത്തിനും നല്ലത്​ വരുമെന്നാണ്​ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ഉപരാഷ്​ട്രപതി വെങ്കയ്യ നായിഡുവിനേയും രജനീകാന്ത്​ അഭിനന്ദിച്ചു. ജനങ്ങളുടെ ക്ഷേമം മാത്രം മുൻ നിർത്തി പ്രവർത്തിക്കുന്നയാളാണ്​ വെങ്കയ്യനായിഡുവെന്ന്​ രജനീകാന്ത്​ പറഞ്ഞു. അബദ്ധത്തിൽ അദ്ദേഹം ഒരു രാഷ്​ട്രീയക്കാരനായി മാറുകയായിരുന്നുവെന്നും ആത്​മീയ നേതാവാകേണ്ട വ്യക്​തിയാണ്​ വെങ്കയ്യ നായിഡുവെന്നും രജനീകാന്ത്​ കൂട്ടിച്ചേർത്തു.

Tags:    
News Summary - Rajnikanth about amith sha and modi-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.