മേക്ക് ഇൻ ഇന്ത്യയെ പിന്തുണക്കാനും ഇന്ത്യയിൽ നിക്ഷേപം നടത്താനും യു.എസ് കമ്പനികളെ ക്ഷണിച്ച് രാജ്നാഥ് സിങ്

വാഷിങ്ടൺ: 'മേക്ക് ഇൻ ഇന്ത്യ' പദ്ധതിയെ പിന്തുണക്കാനും ഇന്ത്യയിൽ നിക്ഷേപം നടത്താനും യു.എസ് കമ്പനികളെ ക്ഷണിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. " മേക്ക് ഇൻ ഇന്ത്യ , എയ്‌റോസ്‌പേസ്, വേൾഡ് പ്രോഗ്രാമുകൾ എന്നിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കൻ കമ്പനികളുമായി താന്‍ സംസാരിച്ചിട്ടുണ്ടെന്ന് സിങ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യ- യു.എസ് ചർച്ചകൾക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമേരിക്കയുമായി തന്ത്രപരമായ പങ്കാളിത്തം വർധിപ്പിക്കുന്നതിന് ഇന്ത്യ കൂടുതൽ മുന്‍ഗണന നൽകാറുണ്ടെന്നും ഇരുരാജ്യങ്ങളുടെയും നയതന്ത്ര ബന്ധത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട സ്തംഭങ്ങളിലൊന്നാണ് പ്രതിരോധ പങ്കാളിത്തമെന്നും രാജ്നാഥ് സിങ് പറഞ്ഞു. കഴിഞ്ഞ കുറച്ചുവർഷങ്ങളിലായി പ്രതിരോധവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും എട്ട് വ്യത്യസ്ത കരാറുകളിൽ ഒപ്പുവെച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. മഹാമാരിക്കിടയിലും ഇന്ത്യയുടെയും അമേരിക്കയുടെയും ആ‍ശയവിനിമയ ശേഷി വർധിച്ചത് വർധിച്ചുവരുന്ന പ്രതിരോധ പങ്കാളിത്തത്തിന്‍റെ ആഴത്തിലുള്ള പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ പ്രതിരോധ മേഖലയെ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി അമേരിക്കയുമായി ചേർന്ന് പ്രവർത്തിക്കുന്നത് തുടരുകയാണെന്നും 2021 മാർച്ചിൽ യു.എസ് സെക്രട്ടറി ഓസ്റ്റിന്റെ ഇന്ത്യ സന്ദർശനത്തിനു ശേഷം രാജ്യത്തിന്‍റെ പ്രതിരോധപ്രവർത്തനങ്ങളിൽ നിരവധി പുരോഗതികൾ കൈവരിക്കാന്‍ സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Rajnath invites US defence cos to invest in India, support 'Make in India'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.