രാജ്കോട്ട്: സംസ്ഥാന അതിർത്തി കടക്കാൻ വ്യാജ പാസ് നിർമ്മിച്ച് നൽകിയ 17 പേർ ഗുജറാത്തിൽ അറസ്റ്റിൽ. അനധികൃതമായി നിർമിച്ച 17 പാസുകളും നിർമിക്കാനായി ഉപയോഗിച്ച സ്കാനറും കംപ്യൂട്ടറും പൊലീസ് പിടിച്ചെടുത്തു.
ജനങ്ങളിൽ നിന്ന് 300 രൂപ വീതം ഈടാക്കിയാണ് പാസ് നൽകിയിരുന്നതെന്ന് രാജ് കോട്ട് എ.സി.പി ജെ.എച്ച് സർവയ്യ അറിയിച്ചു.
20 പാസുകളാണ് ഇവർ വ്യാജമായി നിർമ്മിച്ചത്. പാസ് വാങ്ങാനെത്തിയ അനിൽ മോട്വാനി, പരേഷ് പഞ്ചാബി, അനിൽ മഗ് വാനി എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.