Posted On
date_range Updated On
date_range മുഖ്യതെരഞ്ഞെടുപ്പ് കമീഷണറായി രാജീവ് കുമാർ ചുമതലയേറ്റു
ന്യൂഡൽഹി: രാജ്യത്തെ 25ാമത് മുഖ്യതെരഞ്ഞെടുപ്പ് കമീഷണറായി രാജീവ് കുമാർ ചുമതലയേറ്റു. സുശീൽ ചന്ദ്ര സ്ഥാനമൊഴിഞ്ഞതോടെയാണ് 2020 സെപ്റ്റംബർ മുതൽ തെരഞ്ഞെടുപ്പ് കമീഷനിലുള്ള രാജീവ് കുമാർ മുഖ്യ കമീഷണറായി നിയമിതനായത്.
ഈവർഷം ജൂലൈ-ആഗസ്റ്റിൽ നടക്കുന്ന രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളും 2024ലെ ലോക്സഭ തെരഞ്ഞെടുപ്പുമാണ് പുതിയ മുഖ്യതെരഞ്ഞെടുപ്പ് കമീഷണർക്കുമുന്നിലുള്ള പ്രധാന ചുമതലകൾ. 2025 ഫെബ്രുവരി വരെയാണ് രാജീവ് കുമാറിന്റെ കാലാവധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.