കലക്ടറേറ്റ് അല്ല, പള്ളിയാണ് ആദ്യം നിർമിച്ചത്’; സഹാറൻപൂരിലെ പള്ളി തകർത്ത സംഭവത്തിൽ പ്രതികരിച്ച് ഇമ്രാൻ പ്രതാപ്ഗഢി

ലഖ്‌നോ: ഉത്തർപ്രദേശിലെ സഹാറൻപൂരിൽ കലക്ടറേറ്റ് പരിസരത്തെ പതിറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രപ്രസിദ്ധമായ പള്ളി ഭരണകൂടം ഇടിച്ചുനിരത്തിയത് സംസ്ഥാനത്ത് കനത്ത രാഷ്ട്രീയ പോരിന് തിരികൊളുത്തി.

കലക്ടറേറ്റ് ഭൂമിയിലെ അനധികൃത നിർമാണമെന്ന് ആരോപിച്ചുള്ള സിറ്റി മജിസ്‌ട്രേറ്റ് കോടതി ഉത്തരവിന്റെ മറവിലാണ് ശനിയാഴ്ച പുലർച്ചെ വൻ പൊലീസ് സന്നാഹത്തോടെ ഭരണകൂടം ബുൾഡോസർ രാജ് നടപ്പാക്കിയത്. ന്യൂനപക്ഷ ആരാധനാലയങ്ങൾ ലക്ഷ്യമിട്ടുള്ള ഇത്തരം ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിപക്ഷ കക്ഷികളും സാമൂഹിക പ്രവർത്തകരും കടുത്ത അമർഷവുമായി രംഗത്തെത്തിയിട്ടുണ്ട്.

ഭരണകൂട നടപടിയുടെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടി കോൺഗ്രസ് എം.പി ഇമ്രാൻ പ്രതാപ്ഗഢി രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. സഹാറൻപൂർ കലക്ട്രേറ്റ് നിലവിൽ വരുന്നതിന് എത്രയോ കാലം മുമ്പേ പ്രസ്തുത പള്ളി അവിടെ സ്ഥിതിചെയ്യുന്നുണ്ടായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

‘സഹാറൻപൂരിലെ പള്ളി കലക്ടറേറ്റ് ഭൂമിയിലാണെന്നാണ് ഇപ്പോൾ ഭരണകൂടം അവകാശപ്പെടുന്നത്. എന്നാൽ സത്യം അതല്ല, നിങ്ങളുടെ കലക്ടറേറ്റ് കെട്ടിടം വരുംമുന്നേ തന്നെ അവിടെ ഈ ആരാധനാലയമുണ്ടായിരുന്നു. ഇപ്പോൾ നിയമപരമെന്നോ അനധികൃതമെന്നോ സർട്ടിഫിക്കറ്റ് നൽകാനുള്ള ആയുധം നിങ്ങളുടെ കൈയിലായതുകൊണ്ട്, ആഗ്രഹിക്കുന്ന എന്തിനെയും അനധികൃതമെന്ന് മുദ്രകുത്താൻ എളുപ്പമാണ്’ -എക്സിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം സർക്കാരിന്റെ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്തു.

ഉത്തർപ്രദേശിൽ നിയമവാഴ്ചയെ നോക്കുകുത്തിയാക്കി ന്യൂനപക്ഷ വിഭാഗങ്ങളുടെ ആരാധനാലയങ്ങൾക്കുനേരെ നടക്കുന്ന ഇത്തരം ബുൾഡോസർ നടപടികൾ ഭരണഘടനാ മൂല്യങ്ങളെ വെല്ലുവിളിക്കുന്നതാണെന്ന ആക്ഷേപമാണ് ശക്തമാകുന്നത്.

സംഭവത്തിൽ പ്രാദേശിക ഭരണകൂടവും ഉദ്യോഗസ്ഥരും നൽകുന്ന വിശദീകരണങ്ങൾ തൃപ്തികരമല്ലെന്നും, മുൻകാല ചരിത്രങ്ങൾ പോലും തമസ്കരിച്ച് ഭരണകൂട താൽപര്യങ്ങൾക്കായി ജനങ്ങളുടെ അവകാശങ്ങൾ ഹനിക്കുകയാണെന്നും വിവിധ കോണുകളിൽനിന്ന് വിമർശനമുയരുന്നുണ്ട്. വരുംദിവസങ്ങളിൽ ഈ വിഷയം സംസ്ഥാനത്ത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചേക്കുമെന്നാണ് സൂചന.

അതേസമയം, ക​ല​ക്ട​റേ​റ്റി​ന്റെ പേ​രി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സ​ഹാ​റ​ൻ​പൂ​രി​ൽ ഒ​ന്ന​ര നൂറ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ള്ള ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ മ​സ്ജി​ദ് ജി​ല്ല ഭ​ര​ണ​കൂ​ടം ബു​ൾ​ഡോ​സ​ർ ഉ​പ​യോ​ഗി​ച്ച് പൊ​ളി​ച്ചു​നീ​ക്കി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം ക​ന​ത്ത​തോ​ടെ അ​ത് ത​ട​യാ​ൻ യു.​പി സ​ർ​ക്കാ​റി​ന്റെ നീ​ക്കം തുടങ്ങി. പ്ര​ദേ​ശ​ത്തേ​ക്കു​ള്ള പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​ടെ സ​ന്ദ​ർ​ശ​നം ഏ​ത് വി​ധേ​ന​യും ത​ട​യു​ക​യാ​ണ് യു.​പി ഭ​ര​ണ​കൂ​ടം. പ്ര​ദേ​ശ​ത്തേ​ക്ക് പു​റ​പ്പെ​ട്ട ഉ​ത്ത​ര​പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ അ​ജ​യ് റാ​യി​യെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി എം.​എ​ൽ.​എ അ​തു​ൽ പ്ര​ധാ​നെ പൊ​ലീ​സ് വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ക്കി. പാ​ർ​ട്ടി നി​യോ​ഗി​ച്ച 22 അം​ഗ വി​ദ​ഗ്ധ പ്ര​തി​നി​ധി സം​ഘ​ത്തോ​ടൊ​പ്പം സ​ഹാ​റ​ൻ​പൂ​രി​ലേ​ക്ക് തി​രി​ക്കാ​നി​രി​ക്കെ​യാ​ണ് വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ക്കി​യ​ത്.

പ​ള്ളി നി​ർ​മി​ച്ച ശേ​ഷ​മാ​ണ് ഭ​ര​ണ​കൂ​ടം അ​വി​ടെ ക​ല​ക്ട​റേ​റ്റ് പ​ണി​തു​യ​ർ​ത്തി​യ​തെ​ന്നും, ഇ​പ്പോ​ൾ അ​തേ ക​ല​ക്ട​റേ​റ്റ് വ​ള​പ്പി​ൽ പ​ള്ളി അ​ന​ധി​കൃ​ത​മാ​ണെ​ന്ന് വ​രു​ത്തി​ത്തീ​ർ​ക്കു​ന്ന​ത് ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്നും പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളും മു​സ്‍ലിം സം​ഘ​ട​ന​ക​ളും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക്ക​ണ്ട് സാ​മു​ദാ​യി​ക ധ്രു​വീ​ക​ര​ണം ല​ക്ഷ്യ​മി​ട്ടാ​ണ് യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ർ​ക്കാ​റി​ന്റെ ഈ ​ന​ട​പ​ടി​യെ​ന്ന് പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു.

ക​ഴി​ഞ്ഞ വ​ർ​ഷം ബ​ജ്‌​റം​ഗ്ദ​ൾ പ്ര​വ​ർ​ത്ത​ക​ൻ വി​കാ​സ് ത്യാ​ഗി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ, റ​വ​ന്യൂ ഭൂ​മി​യി​ലെ ‘വി​ശ്ര​മ കേ​ന്ദ്രം’ മ​സ്ജി​ദാ​ക്കി മാ​റ്റി​യ​താ​ണെ​ന്ന് ആ​രോ​പി​ച്ച് ജി​ല്ല ഭ​ര​ണ​കൂ​ടം കേ​സ് ഫ​യ​ൽ ചെ​യ്യു​ക​യാ​യി​രു​ന്നു. സി​റ്റി മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യും തു​ട​ർ​ന്ന് ജി​ല്ല കോ​ട​തി​യും പ​ള്ളി അ​യോ​ഗ്യ​മാ​ക്കു​ക​യും 6.41 കോ​ടി രൂ​പ പി​ഴ ചു​മ​ത്തു​ക​യും ചെ​യ്തു. ഉ​ത്ത​ർ​പ്ര​ദേ​ശ് സു​ന്നി സെ​ൻ​ട്ര​ൽ വ​ഖ​ഫ് ബോ​ർ​ഡി​നെ കേ​സി​ൽ ക​ക്ഷി​പോ​ലും ആ​ക്കാ​തെ​യാ​ണ് ജി​ല്ല കോ​ട​തി വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്. 1911 മു​ത​ലു​ള്ള റ​വ​ന്യൂ രേ​ഖ​ക​ളും 1957 മു​ത​ൽ മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​നി​ലും വ​ഖ​ഫ് ബോ​ർ​ഡി​ലും രേ​ഖ​പ്പെ​ടു​ത്തി​യ തെ​ളി​വു​ക​ൾ സ​ഹി​തം പ​ള്ളി അ​ധി​കൃ​ത​ർ കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.

സെ​പ്റ്റം​ബ​ർ ര​ണ്ടി​ന് ജി​ല്ല കോ​ട​തി അ​പ്പീ​ൽ ത​ള്ളി​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ, അ​പ്പീ​ൽ ന​ൽ​കാ​ൻ കൂ​ടു​ത​ൽ സ​മ​യം ന​ൽ​കാ​തെ സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് പു​ല​ർ​ച്ചെ വ​ൻ ​പൊ​ലീ​സ് സ​ന്നാ​ഹ​ത്തോ​ടെ​യാ​ണ് ഭ​ര​ണ​കൂ​ടം പ​ള്ളി പൊ​ളി​ച്ചു​നീ​ക്കി​യ​ത്. പ്ര​ദേ​ശ​ത്തെ എം.​പി​മാ​രാ​യ ഇ​ഖ്‌​റ ഹ​സ​ൻ, ഇ​മ്രാ​ൻ മ​സൂ​ദ് തു​ട​ങ്ങി​യ നേ​താ​ക്ക​ളെ​യും ജ​ന​പ്ര​തി​നി​ധി​ക​ളെ​യും വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ക്കി​യ ശേ​ഷ​മാ​യി​രു​ന്നു ന​ട​പ​ടി. മ​റ്റു മ​ത​ങ്ങ​ളെ ബ​ഹു​മാ​നി​ക്കാ​ത്ത​വ​ർ​ക്ക് ഒ​രി​ക്ക​ലും സ​നാ​ത​നി​ക​ളാ​കാ​ൻ ക​ഴി​യി​ല്ലെ​ന്നും ഒ​രു യ​ഥാ​ർ​ഥ ഹി​ന്ദു​വി​ന് ഒ​രി​ക്ക​ലും മ​റ്റൊ​രാ​ളെ അ​പ​മാ​നി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും സ​മാ​ജ്‍വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വ് പ​റ​ഞ്ഞു.

പ​ള്ളി​ക​ൾ തി​ടു​ക്ക​ത്തി​ൽ അ​ന​ധി​കൃ​ത​മാ​ണെ​ന്ന് പ്ര​ഖ്യാ​പി​ക്കു​ക​യും അ​വ പൊ​ളി​ച്ചു​നീ​ക്കു​ക​യും ചെ​യ്യു​ന്ന പ്ര​ചാ​ര​ണ​ത്തി​ൽ നി​ന്ന് സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി പി​ന്മാ​റ​ണ​മെ​ന്ന് മു​ൻ ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി കൂ​ടി​യാ​യ മാ​യാ​വ​തി ആ​വ​ശ്യ​പ്പെ​ട്ടു. പ​ള്ളി​യു​ടെ ഭൂ​മി​യി​ൽ ക​ല​ക്ട​റേ​റ്റു​ണ്ടാ​ക്കി​യ ശേ​ഷം പ​ള്ളി നി​ൽ​ക്കു​ന്ന​ത് ക​ല​ക്ട​റേ​റ്റ് ഭൂ​മി​യി​ലാ​ണെ​ന്നു​പ​റ​ഞ്ഞ് പൊ​ളി​ക്ക​ൽ നി​യ​മ​വി​രു​ദ്ധ​മാ​യ​തു​കൊ​ണ്ടാ​ണ് തി​ര​ക്കി​ട്ട് പൊ​ളി​ച്ച​തെ​ന്ന് ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി ഹി​ന്ദ് കു​റ്റ​പ്പെ​ടു​ത്തി. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക്ക​ണ്ട് വ​ർ​ഗീ​യ രാ​ഷ്ട്രീ​യം ക​ളി​ക്കു​ക​യാ​ണ് ഇ​തി​ന് പി​ന്നി​ലു​ള്ള ല​ക്ഷ്യ​മെ​ന്ന് ഉ​പാ​ധ്യ​ക്ഷ​ൻ മ​ലി​ക് മു​അ്ത​സിം ഖാ​ൻ പ്ര​സ്താ​വ​ന​യി​ൽ കു​റ്റ​പ്പെ​ടു​ത്തി.

Tags:    
News Summary - Imran Pratapgarhi On Saharanpur Mosque Demolition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.