തൂത്തുക്കുടിയിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക്​​  ധനസഹായ വാഗ്​ദാനവുമായി രജനികാന്ത്

ചെന്നൈ: തമിഴ്​നാട്​ തൂത്തുക്കുടിയിൽ സ്​റ്റെർ​ൈലറ്റ്​ കോപ്പർ പ്ലാൻറിനെതിരെ നടന്ന ജനകീയ സമരത്തിനിടെ നടന്ന പൊലീസ്​ വെടി​െവപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക്​ രജനികാന്ത്​ ധനസഹായം വാഗ്​ദാനം ​െചയ്​തു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക്​ രണ്ടു ലക്ഷം രൂപ വീതം നൽകുമെന്ന്​ അദ്ദേഹം പറഞ്ഞു. 

ഇൻറലിജൻസ്​ വിഭാഗത്തി​​​െൻറ അനാസ്​ഥയാണ്​  സംഭവങ്ങൾക്ക്​ കാരണമെന്നും സർക്കാറി​​​െൻറ ശ്രദ്ധയില്ലായ്​മയാണ്​ ഇത്​ കാണിക്കുന്നത്​. കൂടുതൽ പറയാൻ ആഗ്രഹിക്കുന്നില്ല. ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ട്​. അതിനാൽ സർക്കാറിന്​  ജാഗ്രത ആവശ്യമാണ്​. ഇതൊരു വലിയ തെറ്റും പാഠവുമാണെന്നും രജനികാന്ത്​ പറഞ്ഞു.സമരത്തിനിടെ പരിക്കേറ്റവരെ രജനി ഇന്ന്​ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു.

മെയ്​ 22നാണ് തൂത്തുക്കുടിയിൽ​ 13പേരുടെ മരണത്തിനിടയാക്കിയ പൊലീസ്​ വെടിവെപ്പുണ്ടായത്​. നൂറോളം പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. 

Tags:    
News Summary - Rajinikanth gives compensation to Thoothukudi victims' family-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.