ചൈനീസ്​ ചാരപ്രവർത്തനത്തിന്​ അറസ്​റ്റിലായ മാധ്യമപ്രവർത്തകന്​ ആർ.എസ്​.എസ്​ ബന്ധം

ന്യൂഡല്‍ഹി: പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട രഹസ്യ രേഖകൾ കൈവശം വെച്ചുവെന്നാരോപിച്ച്​ ഡൽഹി പൊലീസ്​ അറസ്​റ്റ്​ ചെയ്​ത സ്വതന്ത്ര​ മാധ്യമ പ്രവര്‍ത്തകൻ രാജീവ് ശര്‍മക്ക്​ ആർ.എസ്​.എസ്​ ബന്ധമെന്ന്​ റിപ്പോർട്ട്​. ആർ.എസ്​.എസ്​ നിയന്ത്രണത്തിലുള്ള വിവേകാനന്ദ ഇൻറർനാഷണൽ ഫൗണ്ടേഷനുമായി (വി.ഐ.എഫ്​) ശർമക്ക്​ ബന്ധമുണ്ടെന്ന്​ 'ദി ഹിന്ദു' പത്രം റിപ്പോർട്ട്​ ചെയ്​തു. ദേശീയ സു​​രക്ഷ ഉപദേഷ്​ടാവായ അജിത്​ ഡോവലാണ്​ വി.ഐ.എഫി​െൻറ സ്ഥാപക ഡയറക്​ടർ. എന്നാൽ അറസ്​റ്റിനുപിന്നാലെ രാജീവ്​ ശർമയുമായി ബന്ധപ്പെട്ട വെബ്​പേജ്​ വിവേകാനന്ദ ഫൗണ്ടേഷൻ നീക്കം ചെയ്​തിട്ടുണ്ട്​.

രാജീവ്​ ശർമയെ ഔദ്യോഗിക രഹസ്യ നിയമമായ (ഒ.എസ്.എ) പ്രകാരമാണ്​ ഡല്‍ഹി പൊലീസ് സ്​പെഷ്യല്‍ സെല്‍ അറസ്​റ്റ്​ ചെയ്തത്​. ഇയാൾക്കൊപ്പം ചൈനീസ്​ ഇൻറലിജൻസിന്​ ​വേണ്ടി പ്രവർത്തിക്കുന്ന ആളെന്ന്​ സംശയിക്കുന്ന ചൈനീസ്​ വനിതയെയും നേപ്പാൾ പൗരനെയും സ്​പെഷ്യൽ സെൽ അറസ്​റ്റു ചെയ്​തിട്ടുണ്ട്​. ഇവർ പ്രതിരോധ രഹസ്യരേഖകൾക്ക്​ വേണ്ടി രാജീവ്​ ശർമക്ക്​ വൻ തുക നൽകിയിട്ടുണ്ടെന്നാണ്​ വിവരം.

അറസ്​റ്റിലായ ചൈനീസ്​-നേപ്പാളി പൗരൻമാരിൽ നിന്ന്​ നിരവധി മെബൈൽ ഫോണുകളും ലാപ്​ടോപ്പും രഹസ്യസ്വഭാവമുള്ള രേഖകളും പൊലീസ്​ കണ്ടെടുത്തു. പ്രതിരോധ മന്ത്രാലയത്തിലെ ഒരിക്കലും പുറത്തുവിടാത്ത അതീവ രഹസ്യരേഖകള്‍ കൈവശം വെച്ചുവെന്നാരോപിച്ച്​ വെള്ളിയാഴ്​ചയാണ്​ രാജീവ്​ ശർമയെ അറസ്​റ്റ്​ ചെയ്​തത്​.

വാര്‍ത്താ ഏജന്‍സിയായ യു.എൻ.ഐ, ദ ട്രിബ്യൂണ്‍, സകാല്‍ ടൈംസ് എന്നിവയില്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്ന രാജീവ്​ അടുത്തിടെ ചൈനീസ് മാധ്യമായ ഗ്ലോബല്‍ ടൈംസിനായി ഡല്‍ഹിയില്‍നിന്ന് റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നു. രാജീവ് കിഷ്‌കിന്ദ എന്ന പേരില്‍ ഒരു യുട്യൂബ് ചാനലും ശർമക്ക്​ ഉണ്ട്. അറസ്റ്റിലാകുന്ന ഘട്ടത്തില്‍ 11,900 പേരായിരുന്നു ഈ ചാനലി​െൻറ സബ്‌സ്‌ക്രൈബര്‍മാര്‍. അറസ്​റ്റിലായ ദിവസം അദ്ദേഹം രണ്ട് വീഡിയോകള്‍ അപ് ലോഡ് ചെയ്തിരുന്നു. നാല് വീഡിയോകള്‍ മാത്രമാണ് യുട്യൂബ് അക്കൗണ്ടില്‍ അപ്ലോഡ് ചെയ്തതായി കാണുന്നത്. ഇന്ത്യാ ചൈന ബന്ധങ്ങളെ കുറിച്ചുള്ളതാണ് അപ് ലോഡ് ചെയ്ത രണ്ട് വീഡിയോകള്‍. അതില്‍ ഒന്ന് മോസ്‌കോയില്‍ ഇന്ത്യയുടെയും ചൈനയുടെയും വിദേശകാര്യ മന്ത്രിമാര്‍ ഒപ്പുവെച്ച ധാരണയെ വിശകലനം ചെയ്യുന്നതായിരുന്നു.

പിറ്റാംപുര സ്വദേശിയാണ് രാജീവ് ശര്‍മയെ ഡല്‍ഹി പൊലീസിലെ സൗത്ത് വെസ്റ്റേണ്‍ സ്‌പെഷ്യല്‍ സെല്‍ സെപ്​തംബർ 14നാണ് അറസ്റ്റ് ചെയ്തത്. അടുത്ത ദിവസം തന്നെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കോടതി ഉത്തരവ് പ്രകാരം അദ്ദേഹത്തെ ചോദ്യം ചെയ്യാനായി ആറ് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങി. അദ്ദേഹത്തി​െൻറ ജാമ്യാപേക്ഷ സെപ്തംബര്‍ 22ന് ഡല്‍ഹി പാട്യാല ഹൗസ് കോടതി പരിഗണിക്കുമെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ വര്‍ഷം വിവാദമായ ഇസ്രായേലി സ്‌പൈവര്‍ പെഗാസസി​െൻറ നിരീക്ഷണത്തില്‍ വന്ന മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു രാജീവ് ശര്‍മയെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വാട്‌സാപ്പ് വഴി തനിക്ക് വന്ന മുന്നറിയിപ്പ് സന്ദേശങ്ങളെ കുറിച്ച് അന്ന് രാജീവ് ശര്‍മ ഇന്ത്യന്‍ എക്‌സ്പ്രസുമായി സംസാരിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.