Posted On
date_range Updated On
date_range രാജസ്ഥാനിലും പേരുമാറ്റൽ യജ്ഞം; മിയാൻ കാ ബാദ റെയിൽവേ സ്റ്റേഷന്റെ പേര് മഹേഷ് നഗർ ഹാൾട്ട് എന്നാക്കി
ജയ്പൂർ: രാജസ്ഥാനിലെ ബാർമർ ജില്ലയിലെ മിയാൻ കാ ബാദ റെയിൽവേ സ്റ്റേഷന്റെ പേര് മഹേഷ് നഗർ ഹാൾട്ട് എന്ന് പുനർനാമകരണം ചെയ്തു. കേന്ദ്ര ജൽശക്തി വകുപ്പ് മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്, കൃഷി വകുപ്പ് സഹമന്ത്രി കൈലാശ് ചൗധരി എന്നിവർ ശനിയാഴ്ച നടന്ന ചടങ്ങിൽ പങ്കെടുത്തു.
2018ൽ മിയാൻ കാ ബാദ ഗ്രാമത്തിന്റെ പേര് പേര് മഹേഷ് നഗർ എന്നാക്കി മാറ്റിയിരുന്നു. എന്നാൽ റെയിൽവേ സ്റ്റേഷന്റെ പേര് മാറ്റിയിരുന്നില്ല.
'ഇത് ഒരു നീണ്ട പ്രക്രിയയാണ്. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും അനുമതി നൽകിയതോടെയാണ് റെയിൽവേ സ്റ്റേഷന്റെ പേര് മാറുന്നത്'- ഷെഖാവത്ത് പറഞ്ഞു. ഗ്രാമീണരുടെ ഏറെ നാളത്തെ ആവശ്യമാണ് നിറവേറിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.