രാജസ്ഥാനിലും ഡെല്‍റ്റ പ്ലസ്; രോഗം സ്ഥിരീകരിച്ചത് കോവിഡ് മുക്തി നേടിയ, വാക്‌സിനെടുത്ത വയോധികക്ക്

ജയ്പൂര്‍: ജനിതക വകഭേദം സംഭവിച്ച ഡെല്‍റ്റ പ്ലസ് കൊറോണ വൈറസ് ബാധ രാജസ്ഥാനിലും സ്ഥിരീകരിച്ചു. മേയില്‍ കോവിഡ് ബാധിച്ച് ഭേദമാകുകയും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിക്കുകയും ചെയ്ത 65കാരിക്കാണ് ഡെല്‍റ്റ പ്ലസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റ പ്ലസ് വൈറസ് സ്ഥിരീകരിക്കുന്ന ഒമ്പതാമത്തെ സംസ്ഥാനമാണ് രാജസ്ഥാന്‍.

മേയ് 31നാണ് വയോധികയുടെ സാംപിള്‍ പരിശോധനക്ക് അയച്ചത്. 25 ദിവസത്തിന് ശേഷമാണ് ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച് ഫലം ലഭിച്ചതെന്ന് ബിക്കാനീറിലെ പി.ബി.എം ആശുപത്രി ഡയറക്ടര്‍ പറഞ്ഞു. രോഗിയുമായി ബന്ധപ്പെട്ടവര്‍ക്കും അയല്‍ക്കാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഇവരുടെ മേഖലയില്‍ ഒരു മാസത്തിനിടെ കോവിഡ് ബാധിച്ചവരെയെല്ലാം വീണ്ടും പരിശോധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

നിലവില്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്, പഞ്ചാബ്, ജമ്മു കശ്മീര്‍, കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്്ഥാനങ്ങളില്‍ ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. 21 രോഗികളുള്ള മഹാരാഷ്ട്രയാണ് പട്ടികയില്‍ മുന്നില്‍.

Tags:    
News Summary - Rajasthan's first Delta Plus case: Vaccinated & Covid-recovered woman tests positive for new strain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.