വിദ്വേഷ പ്രസംഗം: ബാബ രാംദേവ് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്ന് രാജസ്ഥാൻ ഹൈകോടതി

ജയ്പൂർ: യോഗ ഗുരു ബാബ രാംദേവ് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്ന് രാജസ്ഥാൻ ഹൈകോടതി. വിദ്വേഷ പ്രസംഗ കേസിലാണ് അദ്ദേഹത്തോട് ഹാജരാവാൻ ആവശ്യപ്പെട്ടത്. നേരത്തെ അറസ്റ്റിൽ നിന്നും ബാബ രാംദേവിന് കോടതി സംരക്ഷണം നൽകിയിരുന്നു. ഒക്ടോബർ 16 വരെയാണ് അദ്ദേഹത്തിന് അറസ്റ്റിൽ നിന്നും സം​രക്ഷണമുള്ളത്.

അന്വേഷണസംഘം ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാവണമെന്നും ജസ്റ്റിസ് കുൽദീപ് മാതൂറിന്റെ നിർദേശം. കേസ് ഒക്ടോബർ 16ന് വീണ്ടും പരിഗണിക്കുമ്പോൾ കേസ് ഡയറി ഹാജരാക്കണമെന്ന് കുൽദീപ് മാതൂർ നിർദേശിച്ചു.

എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാംദേവ് കോടതിയിൽ ഹരജി സമർപ്പിച്ചിട്ടുണ്ട്. രാജസ്ഥാനിലെ ബരാമറിൽ ഫെബ്രുവരി രണ്ടിന് നടത്തിയ മുസ്‍ലിംകൾക്കെതിരായ ​വിദ്വേഷ പ്രസംഗത്തിന്റെ പേരിലാണ് ബാബ രാംദേവിനെതിരെ കേസെടുത്തത്.

Tags:    
News Summary - Rajasthan HC asks Baba Ramdev to appear before probe officer in hate speech case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.