Posted On
date_range Updated On
date_range സിഖ് പുരോഹിതനെ അജ്ഞാത സംഘം മർദ്ദിച്ച് മുടി മുറിച്ചതായി പരാതി
ജയ്പൂർ: രാജസ്ഥാനിലെ അൽവാർ ജില്ലയിൽ ഗുരുദ്വാരയിലെ പ്രാർത്ഥനകളിൽ വിശുദ്ധ ഗ്രന്ഥം പാരായണം ചെയ്യുന്ന മുൻ 'ഗ്രന്ഥി'യെ അജ്ഞാതരായ അക്രമികൾ മർദ്ദിക്കുകയും മുടി മുറിക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു.
ഗുരുദ്വാരയിലെ സിഖ് വിശുദ്ധ ഗ്രന്ഥമായ ശ്രീ ഗുരു ഗ്രന്ഥ സാഹിബിന്റെ ആചാരപരമായ വായനക്കാരനാണ് 'ഗ്രന്ഥി'. വ്യാഴാഴ്ച രാത്രി ഗുരുബക്ഷ് സിംഗ് എന്ന ഗ്രന്ഥി മോട്ടോർ സൈക്കിളിൽ ആലവാഡ ഗ്രാമത്തിലേക്ക് പോകുമ്പോഴാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.
സഹായം തേടാനെന്ന വ്യാജേന പ്രതികൾ തടഞ്ഞുനിർത്തി കണ്ണിൽ മുളകുപൊടി എറിഞ്ഞു. മർദ്ദിക്കുകയും മുടി മുറിക്കുകയും ചെയ്തു. സംഭവത്തിൽ രാംഗഡ് പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.