ഇന്ദോർ: രൂപയുടെ മൂല്യം ഇടിഞ്ഞ് മോദിയുടെ മാതാവിെൻറ വയസ്സിനൊപ്പം എത്തിയെന്ന, കോൺഗ്രസ് നേതാവ് രാജ് ബബ്ബറിെൻറ പ്രസംഗം വിവാദമായി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലേക്ക് പ്രധാനമന്ത്രിയുടെ മാതാവിെൻറ പേര് അധിക്ഷേപകരമായി വലിച്ചിഴച്ചതിൽ കോൺഗ്രസും ബബ്ബറും രാഹുൽ ഗാന്ധിയും മാപ്പുപറയണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. മധ്യപ്രദേശ് തെഞ്ഞെടുപ്പു പ്രചാരണത്തിൽ പ്രസംഗിക്കവെ ഡോളറിനെതിരെ രൂപയുടെ മൂല്യം നിരന്തരം ഇടിയുന്നത് പരാമർശിക്കവെയാണ്, യു.പി കോൺഗ്രസ് അധ്യക്ഷൻ കൂടിയായ രാജ് ബബ്ബർ വിവാദ പരാമർശം നടത്തിയത്.
‘‘പ്രധാനമന്ത്രിയാകും മുമ്പ് രൂപയുടെ മൂല്യത്തെ മോദി ഉപമിച്ചിരുന്നത് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിെൻറ വയസ്സുമായിട്ടായിരുന്നു. നമ്മുടെ സംസ്കാരം അനുവദിക്കുന്നില്ലെങ്കിലും ഒരു ഉപമ ഞാനും നടത്തുകയാണ് മോദിജി. രൂപയുടെ മൂല്യം താഴ്ന്നുതാഴ്ന്ന് താങ്കളുടെ ബഹുമാന്യയായ മാതാവിെൻറ വയസ്സിനൊപ്പം എത്തിയിട്ടുണ്ട്’’ -ബബ്ബർ പറഞ്ഞു. പ്രസ്താവനക്കെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്തുവന്ന ബി.ജെ.പി വക്താവ് സംബിത്ത് പത്ര, മോദിയുടെ മാതാവിെൻറ പേര് അനാവശ്യമായി വലിച്ചിഴച്ചുവെന്നും ഇത്തരം മോശമായ പദപ്രയോഗങ്ങൾ അപലപനീയമാണെന്നും പറഞ്ഞു. തോൽവി ഭയന്ന കോൺഗ്രസിന് സ്ഥിരത നഷ്ടപ്പെട്ടിരിക്കുകയാണെന്നും പത്ര ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.