Posted On
date_range Updated On
date_range മണ്ണിടിച്ചിലിൽ രണ്ട് മരണം: കേദാർനാഥ് യാത്ര നിർത്തിവെച്ചു
രുദ്രപ്രയാഗ്: ഹിമാലയൻ ക്ഷേത്രമായ കേദാർനാഥിലേക്കുള്ള പാതയിലുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് തീർഥാടകർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. കുന്നിൻചെരുവിലെ പാറക്കല്ലുകൾ റോഡിലൂടെ നീങ്ങുകയായിരുന്ന വാഹനത്തിൽ വീണാണ് അപകടമുണ്ടായത്. ഇതേതുടർന്ന്, കേദാർനാഥ് യാത്ര സെപ്റ്റംബർ മൂന്നുവരെ നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു.
കാലത്ത് ഏഴരമണിയോടെ സോൻപ്രയാഗിനും ഗൗരീകുണ്ഡിനും ഇടയിലുള്ള മുങ്കടിയ എന്ന സ്ഥലത്താണ് അപകടമുണ്ടായത്. മരിച്ച രണ്ടുപേരും ഉത്തരകാശി സ്വദേശികളാണ്. കനത്തമഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കാൻ അധികൃതർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.